17
Jun 2025
Sun
17 Jun 2025 Sun
iran retaliation

തെഹ്‌റാന്‍: അടിക്ക്-തിരിച്ചടിയുമായി ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മുറുകുന്നു. പശ്ചിമേഷ്യ മുഴുവന്‍ യുദ്ധഭീതിയില്‍. (Iran’s strong retaliation; Six dead in Israel; Explosions in Tel Aviv and Jerusalem) എണ്ണ സംഭരണ ശാലകള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയായി വീണ്ടും മിസൈല്‍ ആക്രമണവുമായി ഇറാന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ നഗരങ്ങളായ തെല്‍ അവീവ്, ജറുസലേം എന്നിവ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങള്‍. ഇസ്രായേലിന് നേരെ ആക്രമണം നടത്തിയ വിവരം ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈഫയിലും തെല്‍അവീവിലും നടത്തിയ ആക്രമങ്ങളില്‍ ചുരുങ്ങിയത് ആറുപേര്‍ കൊല്ലപ്പെട്ടു.

തെല്‍ അവീവിലും ജറുസലേമിലും സ്‌ഫോടനശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 മിനിറ്റോളം ഇസ്രായേല്‍ നഗരങ്ങളില്‍ ആക്രമണത്തെ തുടര്‍ന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.

ALSO READ: മസ്‌കത്തില്‍ സഹപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ മലയാളി കുഴഞ്ഞു വീണ് മരിച്ചു

ഇസ്രായേല്‍ നഗരങ്ങളിലെ കെട്ടിടങ്ങളില്‍ തീപടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഹൈഫയിലെ എണ്ണസംഭരണശാലക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാന്റെ ഓയില്‍ റിഫൈനറികള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. ദക്ഷിണ ഇറാനിലും സഹറാനിലേയും ഓയില്‍ റിഫൈനറികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റിഫൈനിക്ക് നേരെ ചെറിയ ഡ്രോണാക്രമണമുണ്ടായെന്ന് ഇറാനിയന്‍ വാര്‍ത്ത ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ സൈന്യത്തിന്റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്റെ വ്യോമ പ്രതിരോധ സേന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഇറാന്റെ സൈനിക കമാന്‍ഡോകള്‍ കസ്റ്റഡിയിലെടുത്തതായും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ടു ചെയ്തു. വാര്‍ത്ത ഇസ്രായേല്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്.