02
Jun 2025
Sat
02 Jun 2025 Sat
malayali collapses in muscat

മസ്‌കത്ത്: സഹപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ കാസര്‍കോഡ് സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാര്‍ (45) ആണ് മരിച്ചത്. (Malayali man collapses and dies while talking to colleagues in Muscat)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22 വര്‍ഷമായി ഡയറി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഒമാനിലെ നാദ ഡയറി കമ്പനിയില്‍ ജോലി ചെയ്യുന്ന കൃഷ്ണകുമാര്‍ രാവിലെ ഡ്യൂട്ടിക്കെത്തി പഞ്ച് ചെയ്ത ശേഷം സഹപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ആറ് മാസം മുന്‍പാണ് കൃഷ്ണകുമാര്‍ ഒമാന്‍ നാദ ഡയറിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനു മുന്‍പ് ഒമാനിലെ നിരവധി കമ്പനികളില്‍ ഡയറി സെയില്‍സ്മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മസ്‌കത്ത് അല്‍ ഖുവൈര്‍ ബുര്‍ജീല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ്: രാമചന്ദ്ര ശ്രീനിവാസ. മാതാവ് കേശവ ഗീത. ഭാര്യ: അശ്വിനി. മകള്‍ കൃതി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക