ആകാശത്തിലൂടെ വരുന്ന ഏത് ശത്രുനീക്കത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ശേഷിയുള്ളതാണ് ഇസ്രായേലിന്റെ അയേണ്‍ ഡോം. (Iron Dome Struggles to Defend Against Hezbollah’s Missile Barrage ) ലോകത്തെ ഏറ്റവും മികച്ച ആകാശ പ്രതിരോധ സംവിധാനമാണ് തങ്ങളുടെതെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
|
എന്നാല്‍, എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചാണ് ഹിസ്ബുല്ലയുടെ മധ്യദൂര മിസൈലുകള്‍ ഇസ്രായേലിന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ പതിച്ചത്. അയേണ്‍ ഡോമിന്റെ കണ്ണ് വെട്ടിക്കാനുള്ള സാങ്കേതിക സംവിധാനം ഹിസ്ബുല്ല വികസിപ്പിച്ചെടുത്തതയാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈയിടെ ഹിസ്ബുല്ല പറത്തിവിട്ട ഡ്രോണിന്റെ വരവ് കണ്ടെത്താന്‍ അയേണ്‍ ഡോമിന് കഴിഞ്ഞിരുന്നില്ല. ഇസ്രായേല്‍ സേനയുടെ കീഴിലുള്ള ഗോലാനി ബ്രിഡ്ജ് ബേസില്‍ കനത്ത നാശനഷ്ടങ്ങളാണ് ഈ ഡ്രോണ്‍ വരുത്തിവച്ചത്. ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത ഡ്രോണ്‍ ആക്രമണമായിരുന്നു ഇത്.

ലോകനിലവാരത്തിലുള്ള വ്യോമ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിന്റെ കണ്ണ് വെട്ടിച്ച് എങ്ങിനെ ഹിസ്ബുല്ല ഡ്രോണ്‍ അതിര്‍ത്തിക്കകത്ത് കടന്നു എന്നറിയാതെ അമ്പരന്നിരിക്കുകയാണ് സൈന്യം. ഇത്ര കടുത്ത ആക്രമണം നടന്നിട്ടും അയേണ്‍ ഡോമിന്റെ അപകട സൈറണ്‍ സംവിധാനം പോലും പ്രവര്‍ത്തിച്ചില്ല.
വടക്കന്‍ ഇസ്രായേലി നഗരങ്ങളായ സഫേദിലും നഹാരിയയിലും ഹിസ്ബുല്ലയുടെ 80ഓളം മിസൈലുകളാണ് പതിച്ചത്. ഇവയെ തടുക്കാന്‍ അയേണ്‍ ഡോമിന് കഴിഞ്ഞില്ല. കനത്ത നാശനഷ്ടമാണ് ഇത് ഇസ്രായേലില്‍ വരുത്തിവച്ചത്.
ALSO READ: ചടങ്ങ് കഴിഞ്ഞിട്ടും ഔദ്യോഗിക വാഹനം എത്തിയില്ല; പ്രകോപിതനായ സുരേഷ് ഗോപി ഓട്ടോയിൽ കേറിപ്പോയി
മിസൈലുകള്‍ വരുത്തിവച്ച നാശനഷ്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍, ഹിസ്ബുല്ല, ഹൂത്തി മിസൈലുകളെ അയേണ്‍ ഡോം പ്രതിരോധിക്കുമെന്ന ഇസ്രായേലി ജനതയുടെ വിശ്വാസം ഇതോടെ തകര്‍ന്നിരിക്കുകയാണ്.
സംഘര്‍ഷം കനക്കുകയാണെങ്കില്‍ പല ഭാഗത്ത് നിന്നും ഒരേ സമയം നടക്കുന്ന മിസൈല്‍ ആക്രമണം വലിയ ദുരന്തം സൃഷ്ടിക്കുമെന്ന ഭീതിയിലാണ് ഇസ്രായേല്‍.
ALSO WATCH


