28
May 2024
Wed
28 May 2024 Wed
Ishal Rachana Kala Sahitya Vedi announced the awards

കൊണ്ടോട്ടി: മാപ്പിള കലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്ക് ഇശല്‍ രചന കലാ സാഹിത്യ വേദി നല്‍കുന്ന മൂന്നാമത് വി.എം കുട്ടി, യു.കെ. അബൂസഹ്‌ല സ്മാരക പുരസ്‌കാരങ്ങളും പ്രഥമ വിളയില്‍ ഫസീല സ്മാരക പുരസ്‌കാരവും പ്രഖ്യാപിച്ചു. (Ishal Rachana Kala Sahitya Vedi announced the awards)വി.എം കുട്ടി സ്മാരക പുരസ്‌കാരം പ്രശസ്ത ഗായിക മുക്കം സാജിദ, യു.കെ.അബൂസഹ്‌ല
സ്മാരക പുരസ്‌കാരം മാപ്പിള കവി ഹസ്സന്‍ നെടിയനാട്, വിളയില്‍ ഫസീല സ്മാരക പുരസ്‌കാരം ഗായകന്‍ ഫിറോസ് ബാബു എത്തിവര്‍ അര്‍ഹരായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിസ്സപ്പാട്ട് മേഖലയിലെ സമഗ്ര സംഭാവനക്ക് മുള്ളൂര്‍ക്കര സി.വി ഹംസ മൗലവി സ്മാരക പുരസ്‌കാരത്തിന് കാഥികനും സൂഫി കവിയുമായ അഷ്‌റഫ് പാലപ്പെട്ടി അര്‍ഹനായി. ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജൂണ്‍ 1 ന് കൊണ്ടോട്ടിയില്‍ നടക്കുന്ന ഇശല്‍ രചന കലാ സാഹിത്യ വേദി രചനോത്സവം -2024 പരിപാടിയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് സംഘാടകരായ യു.കെ. അബ്ദുസ്സലാം, അഷ്‌റഫ് പുളിക്കല്‍, ശിഹാബ് കാരാപറമ്പ്, പി.വി.ഹസീബ് റഹ്‌മാന്‍, ഹമീദ് ആദൃശ്ശേരി, സാബി തെക്കേപുറം എന്നിവര്‍ അറിയിച്ചു. ചടങ്ങില്‍ മാപ്പിളപ്പാട്ട് രചനമല്‍സരങ്ങള്‍, കവിയരങ്ങ്, അനുസ്മരണം, ഒപ്പന, ഇശല്‍ നൈറ്റ് എന്നിവയുംനടക്കും