21
Sep 2024
Sun
21 Sep 2024 Sun

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL 2024-25) കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ മത്സരം. ഹോം ഗ്രൗണ്ടായ കൊച്ചിയിൽ രാത്രി 7.30ന് നടക്കുന്ന കളിയിൽ പഞ്ചാബ് എഫ്സിയാണ് എതിരാളി. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരവും പുതിയ പരിശീലകനും പുതിയ വിദേശ താരങ്ങളുമൊക്കെയായി കലൂർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ തിരുവോണ ദിനത്തിലെ ആദ്യ മത്സരം ഗംഭീരമാക്കാനൊരുങ്ങുകയാണ് മഞ്ഞപ്പട.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസിന്റെ തന്ത്രങ്ങളുമായാണ് പഞ്ചാബ് കിരീടത്തിനിറങ്ങുന്നത്. പുതു പരിശീലകരുടെ ആദ്യ ഐഎസ്എല്‍ പോരാട്ടം കൂടിയാണ് പഞ്ചാബ് – ബ്ലാസ്റ്റേഴ്‌സ് മത്സരം. ഇവാന്‍ വുകമനോവിച്ചിന്റെ പകരക്കാരന്‍ മൈക്കൽ സ്റ്റാറേ ബ്ലാസ്റ്റേഴ്‌സിന് കീഴിലുള്ള ആദ്യ സീസൺ ആണ് ബ്ലാസ്റ്റേഴ്‌സിനു.

പരിശീലക കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തായ്‌ലന്‍ഡിലും ഡ്യൂറന്റ് കപ്പിലും കളിപ്പിച്ച സ്റ്റാറേയ്ക്ക് ടീമില്‍ പരിപൂര്‍ണ വിശ്വാസം ആണ്. ഗോളടിക്കാനും ഗോളടിപ്പിക്കാനും നായകൻ അഡ്രിയാൻ ലൂണയും ക്വാമി പെപ്രയും അയ്മൻ- അസ്ഹർ സഹോദരങ്ങളും കെപി രാഹുലുമൊക്കെയായി ഇത്തവണ രണ്ടും കല്പിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

ടീം ബ്ലാസ്റ്റേഴ്‌സ്

ഗോൾ കീപ്പർമാർ: സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ.

പ്രതിരോധം: ഹോർമിപം റൂയ, സന്ദീപ് സിങ്, പ്രബീർ ദാസ്, മുഹമ്മദ് സഹീഫ്, ഐബൻബ ഡോഹ്ലിങ്,നവോച്ച സിങ് ഹാം, മിലോസ് ഡ്രിൻസിച്ച്, അലെക്സാൻഡ്രെ കൊയെഫ്, പ്രീതം കോട്ടാൽ.

മിഡ്ഫീൽഡർമാർ: വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹർ, ഫ്രെഡി ലല്ലാവ്, യൊ് ഹെൻബമെയ്തി, അഡ്രിയാൻ ലൂണ, റെയ് ലാൽതൻമാവിയ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, മുഹമ്മദ് അയ്മൻ.

ഫോർവേഡ്: ക്വാമി പെപ്പ്, രാഹുൽ കെ.പി, ഇഷാൻ പണ്ഡിത, എം.എസ് ശ്രീകുട്ടൻ, ജീസസ് ജിമെനെസ്ന്യൂനസ്, നോഹ സദൗയി.

ISL 2024-25: First Match for Kerala Blasters against Punjab FC