21
Nov 2024
Thu
21 Nov 2024 Thu
ISL: Kerala Blasters take on Hyderabad today in Kochi

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. തുടര്‍ച്ചയായി രണ്ട് തോല്‍വി നേരിട്ട ബ്ലാസ്റ്റേഴ്‌സിന്റെ പോയിന്റ് നില വളരെ പരിതാപകരമാണ്.

ഏഴു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു ജയം, രണ്ടു സമനില, മൂന്നു തോല്‍വി എന്നിങ്ങനെ എട്ടു പോയിന്റോടെ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് ഒരു ജയം, ഒരു സമനില, നാലു തോല്‍വി എന്നിങ്ങനെ നാലു പോയിന്റുമായി 11 ാം സ്ഥാനത്തുമാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച വിജയം കാഴ്ചവച്ച് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കുകയല്ലാതെ ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ മറ്റൊരു ഒപ്ഷനില്ല.

മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് ക്വാമി പെപ്രെക്ക് റെഡ് കിട്ടിയിരുന്നു. താരം ഇന്ന് കളത്തില്‍ ഉണ്ടാകില്ല. അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ കളിക്കാതിരുന്ന മൊറോക്കന്‍ താരം നോഹ സദൗയി ആകും ഘാന താരമായ പെപ്രെയ്ക്ക് പകരം ഇറങ്ങുക. ഗോളടിച്ചതിന് ശേഷം ജഴ്‌സിയൂരി ആഹ്ലാഗം പ്രകടിപ്പിച്ചതിനാണ് പെപ്രെക്ക് റെഡ് കാര്‍ഡ് കിട്ടിയത്.

ജിയോ സിനിമ ആപ്പിലും സ്‌പോര്‍ട്‌സ് 18 ചാനലിലും മത്സരം ലൈവ് കാണിക്കും.

അതേസമയം, മത്സരത്തോടനുബന്ധിച്ച് കൊച്ചിയില്‍ ഇന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പകല്‍ രണ്ടുമുതലാണ് നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയത്. കാണികളുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല.

വടക്കന്‍ ജില്ലകളില്‍നിന്ന് വരുന്നവര്‍ വാഹനങ്ങള്‍ ആലുവ മണപ്പുറത്ത് ക്രമികരിച്ച ഇടങ്ങളില്‍ പാര്‍ക്ക് ചെയ്ത് മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങള്‍ വഴി സ്റ്റേഡിയത്തിലേക്ക് വരണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ കാണികളെ തൃപ്പൂണിത്തുറ ടെര്‍മിനല്‍, വടക്കേക്കോട്ട മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലിറക്കി വാഹനം ഇരുമ്പനം സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

ആലപ്പുഴ ഭാഗത്തുനിന്ന് വരുന്നവര്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളിലെ പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം.

പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ വാഹനങ്ങള്‍ മറൈന്‍ ഡ്രൈവ് പാര്‍ക്കിങ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.

വൈകിട്ട് അഞ്ചിനുശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തണം.

ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ടവര്‍ വൈറ്റില ജങ്ഷന്‍, സഹോദരന്‍ അയ്യപ്പന്‍ റോഡ് വഴിയും യാത്ര തുടരണം.

ആരാധകര്‍ക്കായി കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് നീട്ടിയിട്ടുണ്ട്. ഇന്ന് അവസാന സര്‍വീസ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും പുറപ്പെടുക.

യാത്രക്കാര്‍ക്ക് വേണ്ടി അധിക യാത്രകളും മറ്റ് പ്രത്യേക ക്രമീകരണങ്ങളും സ്റ്റേഡിയം സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

Predicted Starting XI for Kerala Blasters and Hyderabad FC

Kerala Blasters : Som Kumar, Naocha Singh Huidrom, Pritam Kotal, Sandeep Singh, Vibin Mohanan, Alexandre Serge Coeff, Noah Sadaoui, Rahul KP, Jesus Jimenez, Mohammed Azhar, Adrian Luna

Hyderabad FC: Arshdeep Singh, Muhammed Rafi, Stefan Sapic, Alex Saji, Suresh Singh, Issac Vanmalswma, Lenny Rodrigues, Aabdyl Rabeeh, Cy Goddard, Ramhlunchhunga, A De Souza Miranda

Kerala Blasters vs Hyderabad FC, ISL 2024-25