|
കോഴിക്കോട്: സ്ത്രീയുടെ മുല അരിഞ്ഞെടുത്ത് കുഞ്ഞിന് പാൽ നിഷേധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന യുക്തിവാദികൾ മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്ന ചേലാകർമത്തിനെതിരേ ഹരജി നൽകിയിരിക്കുന്നുവെന്ന് പരിഹസിച്ച് ഇസ്ലാമിക പ്രഭാഷകനും എഴുത്തുകാരനുമായ ഷുഹൈബുൽ ഹൈതമി. ചേലാകർമം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ കേരള ഹൈക്കോടതിയിൽ നൽകിയ ഹരജിയുടെ പശ്ചാത്തലത്തിലാണ് ഹൈതമിയുടെ പരിഹാസം. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഹൈതമി ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ നടന്ന ഇസ്ലാം യുക്തിവാദ സംവാദത്തിൽ ഇസ്ലാംപക്ഷത്തെ പ്രതിനിധീകരിച്ചത് ഹൈതമിയും യുക്തിവാദികളെ പ്രതിനിധീകരിച്ചത് ആരിഫ് ഹുസൈനുമായിരുന്നു.
ഷുഹൈബുൽ ഹൈതമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സ്ത്രീയുടെ മുലരണ്ടും അരിഞ്ഞെടുത്ത് അതേയുദരത്തിൽ ജനിക്കുന്ന വാവക്ക് പാല് നിഷേധിക്കുന്ന, മനുഷ്യാവകാശലംഘനം പ്രോൽസാഹിപ്പിക്കുന്ന ഞങ്ങളാണ് യുക്തിവാദികൾ.
പെണ്ണിന്റെ വജീനയും ഓവറിയും പൂർണ്ണമായും കോരിയെടുത്ത് സെക്ഷ്വൽ റീ അസൈൻമെന്റ് എന്ന ഇനിയും ലോകത്തൊരിടത്തും പൂർണ്ണമായി സാധ്യമാവാത്ത കാര്യത്തിന് വേണ്ടി ശബ്ദിക്കുന്ന യുക്തിവാദികളാണ് ഞങ്ങൾ.
ആണിന്റെ ലിംഗം പൂർണ്ണമായും ചെത്തിമാറ്റി വൃഷ്ണമരിഞ്ഞെടുത്ത് അവിടെ ആർടിഫിഷ്യലായ ദ്വാരമുണ്ടാക്കിയെടുക്കാൻ ലോകരെ പ്രേരിപ്പിക്കുമ്പോൾ തന്നെ, ലിംഗത്തിന്റെ foreskin നീക്കി അവിടെ glanzaയിലെ smegma കൾ ഇല്ലാതാക്കി വൃത്തിയും രോഗപ്രതിരോധവും ഉറപ്പ് വരുത്തുന്ന നല്ലകാര്യത്തിനെതിരെ കേസ് കൊടുക്കുന്ന യുക്തിവാദികളോട് വേണ്ട കളി .
എളുപ്പത്തിൽ ചികിൽസിച്ച് മാറ്റാവുന്ന തോന്നലുകളെ പ്രത്യയശാസ്ത്രവൽക്കരിച്ച് മനുഷ്യരെ അണ്ഡോൽപ്പാദനമില്ലാത്ത സ്ത്രീയായും ബീജങ്ങളില്ലാത്ത ആണായും മാറ്റി , പിന്നീട് മറിച്ച് തന്നെ തോന്നിയാൽ ( ജൻഡർ ഫ്‌ലൂയിഡിറ്റി റിവേഴ്‌സിംഗ് ) ആദ്യശരീരം തിരിച്ച് കിട്ടാതാക്കുന്ന എടുത്തുചാട്ടങ്ങളെ പൊട്ടിച്ചിരിച്ചാഘോഷിക്കുന്ന പൊട്ടന്മാർ ഞങ്ങളാണ് നിങ്ങളന്വേഷിക്കുന്ന യുക്തിവാദികൾ .
ജീവിതാവസാനം വരെ ആൺ ഹോർമോണായ ടെസ്റ്റോറ്റിറോൺ അടിച്ച് കയറ്റുന്ന സ്ത്രീയും തിരിച്ച് ഈസ്‌ട്രോജിൻ കുത്തി നിറക്കുന്ന ആണും ചേർന്ന് പ്ലാസ്റ്റിക് കോസ്മറ്റിക് ജനിറ്റൽ യൂറിനറി സർജറികളുടെ ഘോഷയാത്രയിൽ അണിനിരന്ന് നരകിക്കുന്ന കിണാശ്ശേരി സാധ്യമായാലും ചേലാകർമ്മം ക്രൂരപീഡനമാണെന്ന് തന്നെ മനസ്സിലാവുന്ന ബുദ്ധിയാണ് ഞങ്ങൾ യുക്തിവാദികളുടെ മെയിൻ .
സ്വയം തീരുമാനമെടുക്കാൻ മാത്രമുള്ള intelectual puberty കൈവരുമെന്ന് ന്യൂറോ സയൻസ് പറയുന്ന 25 40 വയസ് വരെ ഞങ്ങൾ യുക്തിവാദികൾ മക്കളുടെ കാര്യത്തിൽ ഇടപെട്ട് അവരെ ട്രോമയിലാക്കാറില്ല . അവർക്ക് പേരിടാതെ , ലിംഗം നിർണ്ണയിക്കാതെ , വിദ്യാഭ്യാസം നൽകാതെ , വസ്ത്രം അണിയിക്കാതെ പൊത്തിൽ വെക്കാറാണ് പതിവ് .
അങ്ങനെ രോമങ്ങൾ നരച്ച് ബൗദ്ധികമായ പ്രായപൂർത്തിയാവുമ്പോൾ അവർ എല്ലാവരും ചേർന്ന് സ്വതന്ത്രമായി ചിന്തിച്ചാണ് യുക്തിവാദത്തിൽ അംഗത്വം എടുക്കാറുള്ളത്.



