ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1100 കടന്നു. അറുന്നൂറിലേറെ ഇസ്രായേലികളും നാന്നൂറോളം പലസ്തീനികളുമാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ 22ഓളം ഇടങ്ങളിലാണ് ഹമാസ് പോരാളികള്‍ ഇസ്രായേലി സൈനികരുമായി ഏറ്റുമുട്ടുന്നത്. ഇതില്‍ രണ്ടിടങ്ങളില്‍ ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ആയിരത്തിലേറെ പൗരന്മാര്ക്ക് പരിക്കേറ്റതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.
|
കഴിഞ്ഞദിവസമാണ് ഹമാസ്-ഇസ്രായേല്‍ യുദ്ധം തുടങ്ങിയത്. മോട്ടോര്‍ ഘടിപ്പിച്ച പാരാഗ്ലൈഡര്‍ ഉപയോഗിച്ച് നിരവധി ഹമാസ് പോരാളികള്‍ ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈനികരെയും സിവിലിയന്മാരെയും ഇവര്‍ ബന്ദികളാക്കുകയും ചെയ്തു. ഇതേസമയം തന്നെ 20 മിനിറ്റ് കൊണ്ട് 5000ലേറെ റോക്കറ്റുകളാണ് ഹമാസ് ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



