17
Oct 2024
Tue
17 Oct 2024 Tue
israeli military commander killed

വടക്കന്‍ ഗസയിലെ ജബലിയയില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇസ്രായേലി സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു.(Israeli army commander killed in Jabalia) 401ആം ബ്രിഗേഡിലെ 52ആം ബറ്റാലിയന്‍ പ്ലാറ്റൂണ്‍ കമാന്‍ഡര്‍ മേജര്‍ ഗയ് യാക്കോവ് നെസ്‌റി(25) ആണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയവേ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 19ന് ആണ് നെസ്‌റി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന ടാങ്കിന് നേരെ പോരാളികള്‍ ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സ്റ്റാഫ് സര്‍ജന്റ്
ഒഫിര്‍ ബെര്‍കോവിച്ച്(20), സര്‍ജന്റ് എലിഷായ് യങ്(19) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.

പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ കഴിയുന്ന ജബലിയയില്‍ ഭക്ഷണവും മരുന്നും നിഷേധിച്ച് കൂട്ടക്കൊല നടത്തുന്ന സൈനിക യൂനിറ്റില്‍പ്പെട്ടവരെയാണ് പോരാളികള്‍ വകവരുത്തിയത്. ജബലിയ കീഴടക്കാന്‍ പല തവണ ഇസ്രായേല്‍ സൈന്യം ശ്രമിച്ചുവെങ്കിലും ഫലസ്തീന്‍ പോരാളികളുടെ ചെറുതത്തുനില്‍പ്പില്‍ പരാജയപ്പെടുകയായിരുന്നു.