|
വാഷിങ്ടണ്‍: ഇസ്‌റാഈല്‍ സൈബര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ യു.എസില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റില്‍. ഇസ്‌റാഈല്‍ സൈബര്‍ ഡയരക്ടറേറ്റിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടോം അലക്‌സാണ്ട്രോവിച്ച് ആണ് അറസ്റ്റിലായത്. ലാസ് വേഗാസ് മെട്രൊപൊളിറ്റന്‍ പൊലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ടോമിനൊപ്പം മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. ടോമിന്റെ അറസ്റ്റ് ഇസ്‌റാഈലും സ്ഥിരീകരിച്ചു. അറസ്റ്റിനു പിന്നാലെ ഇദ്ദേഹത്തിന്റെ ലിങ്ക്ഡിന്‍ പ്രൊഫൈല്‍ അപ്രത്യക്ഷമായി. നവാഡയിലെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാണ് ടോമിനെ പാര്‍പ്പിച്ചത്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇയാള്‍ ഇസ്‌റാഈലിലേക്ക് പോയതായി ഇസ്‌റാഈല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Israeli cybersecurity chief arrested in US for sexually abusing children
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


