ഇറാന്‍ വ്യോമാക്രമണത്തില്‍ ഇസ്രായേല്‍ നേവി കമാന്‍ഡര്‍ അലൂഫ് ഡേവിഡ് സലാമി കൊല്ലപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. (Israeli Navy Commander ‘Aluf David Salami’ Killed in Iranian Airstrike?)എക്‌സില്‍ വൈറലായ പോസ്റ്റിനെക്കുറിച്ച് എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിനെ ടാഗ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രചാരണത്തില്‍ വസ്തുതയില്ലെന്ന് വ്യക്തമാക്കുന്നു.
|
ഇപ്പോഴത്തെ ഇസ്രായേല്‍ നേവി കമാന്‍ഡറുടെ പേര് ഡേവിഡ് സാര്‍ സലാമ എന്നാണ്. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം സജീവമായി സൈന്യത്തില്‍ സേവനം തുടരുന്നുണ്ട്.
ALSO READ: ഇറാന്റെ ശക്തമായ തിരിച്ചടി; ഇസ്രായേലില്‍ ആറ് മരണം; തെല്‍ അവീവിലും ജറുസലേമിലും സ്‌ഫോടനം
ജൂണ്‍ 12ന് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഹുസൈന്‍ സലാമിയുടെ പേരുമായി ഡേവിഡ് സാര്‍ സലാമയുടെ പേര് ആശയക്കുഴപ്പം സൃഷ്ടിച്ചതാവാം ഇത്തരമൊരു വാര്‍ത്തയ്ക്ക് പിന്നിലെന്നും ഗ്രോക്ക് ചൂണ്ടിക്കാട്ടി. ഡേവിഡ് സലാമയുടെ മരണത്തെക്കുറിച്ച് വിശ്വസനീയമായ റിപോര്‍ട്ടുകളൊന്നുമില്ല.
🚨🚨 BREAKING:
Israeli Navy Commander Aluf David Salami has been killed in the latest Iranian airstrike, which directly targeted him. pic.twitter.com/GoP25WK4Vw— SilencedSirs◼️ (@SilentlySirs) June 14, 2025
പോസ്റ്റിനൊപ്പം പ്രചരിക്കുന്ന ചിത്രം നിലവിലുള്ള ഇസ്രായേല്‍ നേവി കമാന്‍ഡര്‍ ഡേവിഡ് സാര്‍ സലാമയുടേത് തന്നെയാണ്. എന്നാല്‍, അദ്ദേഹം കൊല്ലപ്പെടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഗ്രോക്ക് വ്യക്തമാക്കി.


