ചൊക്ലി: ചൊക്ലി പഞ്ചായത്തില്‍ പ്രചാരണത്തിനിടെ കാമുകനൊപ്പം ഓളിച്ചോടിയതായി പരാതി ഉയര്‍ന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥി തോറ്റു. വാര്‍ഡില്‍ സിപിഎം വിജയിച്ചപ്പോള്‍ ബിജെപി രണ്ടാമതായി. 114 വോട്ടുകള്‍ മാത്രമാണ് സ്ഥാനാര്‍ഥിക്ക് നേടാനായത്.
|
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിയായ മകളെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഡിസംബര്‍ ആറിന് രാവിലെ എട്ടുമുതല്‍ കാണാനില്ലെന്നാണ് പരാതി നല്‍കിയിരുന്നത്. ബിജെപിക്കാരനൊപ്പമാണ് മകള്‍ പോയെതന്ന് സംശയിക്കുന്നതായും ചൊക്ലി സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
നാടൊട്ടുക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുമ്പോള്‍ സ്ഥാനാര്‍ഥി പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലായിരുന്നു. എന്നാല്‍ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാന്‍ അനുവദിച്ചു.
സ്ഥാനാര്‍ഥി സ്ഥലത്തില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി യുഡിഎഫ് വാര്‍ഡില്‍ നിറഞ്ഞുനിന്നിരുന്നു. പത്രികാസമര്‍പ്പണം മുതല്‍ വാര്‍ഡില്‍ സജീവമായിരുന്ന സ്ഥാനാര്‍ഥിയെ കാണാതായത് ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡില്‍ വോട്ട് ഭിന്നിപ്പിക്കുന്നതിനുള്ള സിപിഎമ്മിന്റെ നാടകമാണിതെന്നും സ്ഥാനാര്‍ഥിയെ അവര്‍ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നുമായിരുന്നു യുഡിഎഫ് നേതാക്കള്‍ ആരോപിച്ചത്. വിഷയത്തില്‍ ഇടതുമുന്നണിക്ക് പങ്കില്ലെന്നും സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ വിവാദമാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലായിരുന്നു സിപിഎം നേതാക്കള്‍.





