മലപ്പുറം: പാർട്ടി രൂപീകരണത്തിന്റെ 75–ാം വർഷത്തിൽ മുസ്‌ലിം ലീഗിന് ന്യൂഡൽഹിയിൽ സ്വന്തം വിലാസമാവുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബറിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന മഹാറാലിയിലാണ് പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്യുക. ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ചിൽ കെട്ടിടം കണ്ടെത്തി ഇടപാട് ഉറപ്പിച്ചത് കഴിഞ്ഞ ദിവസമാണ്.
|
പാർട്ടി പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും പണം സ്വരൂപിക്കാനാണ് തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫണ്ട് സമാഹരണത്തിന്റെ തുടക്കദിവസമാണ് ഇന്ന് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ മാത്രം 15 ലക്ഷം രൂപം സ്വരൂപിച്ചു. ജൂലൈ 31 വരെയാണ് ഫണ്ട് സമാഹരണ കാംപയിൻ നടക്കുക.
പാണക്കാട് കുടുംബമാണ് ആദ്യ സംഭാവനയായി അഖിലേന്ത്യാ പ്രസിഡന്റ് കെ.എം.ഖാദർ മൊയ്തീൻ ഒരു ലക്ഷം രൂപ കൈമാറിയത്. പാർട്ടിയുടെ സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഖാഇദെ മില്ലത്ത് സെന്ററിനെ മാറ്റാനാണ് തീരുമാനം. ഡൽഹിയിൽ പഠിക്കുന്ന മലയാളി കുട്ടികൾക്ക് താമസ സൗകര്യമുൾപ്പെടെ ലീഗ് ആസ്ഥാനത്തുണ്ടാവും.
പാർട്ടിയുടെ നിലവിലെ അഖിലേന്ത്യാ ആസ്ഥാനം ചെന്നൈ മണ്ണടിയിലെ ഖാഇദെ മില്ലത്ത് മൻസിലാണ്. അഖിലേന്ത്യാതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കർമ പദ്ധതിയുടെ ഭാഗമായാണ് ആസ്ഥാനം രാജ്യതലസ്ഥാനത്തേക്ക് മാറ്റുന്നത്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





