17
Jan 2025
Sun
17 Jan 2025 Sun
Jaw breaker candy

ഒട്ടാവ: കാനഡയില്‍ ജനപ്രിയമായ മിഠായി കടിച്ചുപൊട്ടിക്കാന്‍ ശ്രമിച്ച 19കാരി ആശുപത്രിയില്‍. (Jaw breaker candy: 19-year-old girl’s jaw breaks after biting into candy)  മിഠായിക്കുള്ളില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയാണ് 19കാരിയുടെ താടിയെല്ല് പൊട്ടിച്ചത്. പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ്, കാനഡ എന്നിവിടങ്ങളില്‍ പ്രശസ്തമായ ഗോബ്‌സ്റ്റോപ്പര്‍ അഥവാ ജോ ബ്രേക്കര്‍ കാന്‍ഡിയാണ് വിദ്യാര്‍ത്ഥിനിയായ ജാവേരിയ വാസിമിന് വിനയായത്.

പതിയെ നുണച്ചിറക്കി ഏറെ സമയമെടുത്ത് കഴിക്കേണ്ട മിഠായി ഒറ്റയടിക്ക് കടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു ജാവേരിയ. മൂന്ന് ഇഞ്ച് വ്യാസമുള്ള മിഠായി കടിച്ചതിന് പിന്നാലെ തനിക്ക് താടിയെല്ലിന് വേദനയനുഭവപ്പെട്ടുവെന്ന് ജാവേരിയ വാസിം പറയുന്നു.

ALSO READ: വയനാട് ദുരിതാശ്വാസത്തിന് സമാഹരിച്ച സാധനങ്ങള്‍ മുസ്ലിം ലീഗ് നേതാക്കള്‍ മറിച്ചുവിറ്റതായി ആരോപണം; പ്രതിഷേധം ശക്തമാകുന്നു

മിനി ഗ്ലോബ് പോലെ തോന്നിക്കുന്ന മിഠായിക്ക് ഉള്ളില്‍ എന്താണെന്ന് അറിയാനുള്ള കൗതുകത്തിലാണ് അത് എടുത്ത് ആഞ്ഞു കടിച്ചത്. ‘ആദ്യത്തെ കടിയില്‍ തന്നെ താടിയെല്ല് വല്ലാതെ വേദനിച്ചു.

പിന്നീട് സുഹൃത്തുക്കളാണ് പല്ല് പോയതായും ഇളക്കമുള്ളതായും പറഞ്ഞത്. ഇതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

എക്‌സ്‌റേ റിപ്പോര്‍ട്ടിലാണ് താടിയെല്ലിന് രണ്ട്‌പൊട്ടലുള്ളതായി കണ്ടെത്തിയത്. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം താടിയെല്ല് തുന്നിച്ചേര്‍ത്ത് കെട്ടിവെച്ചിരിക്കുകയാണ്. കുറഞ്ഞത് ആറാഴ്ചയെങ്കിലും താടിയെല്ല് ചേര്‍ത്ത് കെട്ടിവെയ്ക്കണമെന്നാണ് നിര്‍ദേശം.

ആഴ്ചകളെടുത്താലും ജോ ബ്രേക്കര്‍ കാന്‍ഡി നുണഞ്ഞ് മാത്രം കഴിക്കണമെന്നാണ് ജാവേരിയയുടെ സന്ദേശം. മനുഷ്യര്‍ക്ക് അപകടത്തിലും സംഘര്‍ഷത്തിലും മറ്റും താടിയെല്ല് പൊട്ടുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇത് പരിതാപകരവും ഒഴിവാക്കാമായിരുന്നതുമാണെന്ന കുറ്റബോധവും ജാവേരിയ പങ്കുവെക്കുന്നുണ്ട്. ഇനിയൊരിക്കലും ജോ ബ്രേക്കര്‍ കാന്‍ഡി താന്‍ കഴിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വൃത്താകൃതിയില്‍ 1 മുതല്‍ 3 ഇഞ്ച് വരെ വലുപ്പത്തിലാണ് നെസ്ലെയുടെ ജോ ബ്രേക്കര്‍ കാന്‍ഡികള്‍ നിര്‍മിക്കുന്നത്. പല ലെയറുകളില്‍ പല നിറങ്ങളും പല രുചികളും ആയിരിക്കും ഈ മിഠായികള്‍ ഉണ്ടാവുക. ഒരു ചെറു മിഠായിയിലേക്കോ, ഷുഗര്‍ ബോളിലേക്കോ ഓരോ ലെയറുകളായി പല ഫ്‌ലേവറുകളടങ്ങിയ പഞ്ചസാര ലായനി ഒഴിക്കും. ആഴ്ചകളോളം എടുത്താണ് ഈ മിഠായി ഉണ്ടാക്കിയെടുക്കുന്നത്.