ഉപ്പള: വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി സമാഹരിച്ച സാധനങ്ങള്‍ മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും മുസ്ലിം ലീഗ് നേതാക്കളും ചേര്‍ന്ന് മറച്ചുവിറ്റുവെന്ന് ആരോപണം. (Muslim League leaders accused of selling off items collected for Wayanad relief) സംഭവത്തില്‍ സമഗ്ര അന്വേഷണ നടത്തണമെന്നും ആരോപണ വിധയേര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാവണം എന്നും ആവശ്യപെട്ട് എസ്ഡിപിഐയും ഡിവൈഎഫ്‌ഐയും മംഗല്‍പാടി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.
|
മുസ്ലിം ലീഗ് ഭരണത്തിന്റെ കീഴില്‍ മംഗല്‍പാടി പഞ്ചായത്തില്‍ വര്‍ഷങ്ങളായി അഴിമതി വ്യാപകമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ലീഗ് ഭരണത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അഴിമതിയുടെ ഭാഗമാണെന്നും എസ്ഡിപിഐ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ഭരണസമിതി അംഗങ്ങളും രാജിവെക്കുകയും വേണമെന്നായിരുന്നു മാര്‍ച്ചിലെ പ്രധാന ആവശ്യം.
പ്രതിഷേധ മാര്‍ച്ച് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ശരീഫ് പാവൂര്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈന്‍ ബന്തിയോട് അധ്യക്ഷത വഹിച്ചു , മണ്ഡലം വൈസ് പ്രസിഡന്റ് അന്‍വര്‍ ആരിക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി എന്നവര്‍ സംസാരിച്ചു, സെക്രട്ടറി ഇംതിയാസ് ഉപ്പള സ്വാഗതവും സലീം ബൈദള നന്ദിയും പറഞ്ഞു.

നയബസാറിലെ താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മംഗല്‍പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു.
പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സമാഹരിച്ച സാധനങ്ങള്‍ കാസര്‍കോഡ് മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ മറിച്ചു വിറ്റുവെന്ന ആരോപണത്തില്‍ മംഗല്‍പാടി പഞ്ചായത്തിലേക് അവശ്യ സാധനങ്ങളുടെ കിറ്റുമായി ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.
സംഭവത്തില്‍ സമഗ്ര അന്വേഷണ നടത്തുക, ആരോപണ വിധേയരായ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ 3 ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുക, രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം ഏരിയ സെക്രട്ടറി വിവി രമേശന്‍ ഉദ്ഘാടനം ചെയ്തു. നയ ബസാറിലെ താലൂക് ആശുപത്രി പരിസരത്ത് നിന്ന് പ്രകടനമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്നിലേക്കെത്തിയത്.


