13
May 2024
Fri
13 May 2024 Fri

ഇ-കൊമേഴ്‌സ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം മുതല്‍ ഓര്‍ഡറുകള്‍ ലഭിച്ച് 30 മിനിറ്റിനുള്ളില്‍ ഇവ എത്തിച്ചു നക്കുമെന്ന പ്രഖ്യാപനവുമായി ജിയോ മാർട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ ഘട്ടത്തില്‍ ഈ സേവനം പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തു കൊണ്ട് 7-8 നഗരങ്ങളില്‍ ആരംഭിക്കും. ക്രമേണ രാജ്യത്തെ 1,000 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുകയും ചെയ്യാണു പദ്ധതി.

മറ്റ് ഇ-കൊമേഴ്‌സ് കമ്പനികള്‍ അതിവേഗ ഓര്‍ഡറുകളുമായി രംഗത്തുള്ളതാണ് ജിയോമാര്‍ട്ടിനെയും മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. മുമ്പ് ജിയോമാര്‍ട്ട് എക്‌സ്പ്രസ് എന്നപേരില്‍ 90 മിനിറ്റില്‍ ഓര്‍ഡറുകള്‍ വേഗത്തില്‍ എത്തിക്കുന്ന പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് കമ്പനി എക്‌സ്പ്രസ് സ്‌കീം ഒഴിവാക്കി.

വിപുലമായ സ്റ്റോറുകളുള്ള റിലയന്‍സ് റീട്ടെയ്‌ലിനെയായിരിക്കും ജിയോ മാര്‍ട്ട് പ്രയോജനപ്പെടുത്തുകയെന്നു സൂചനയുണ്ട്. രാജ്യത്ത് 18,000-ത്തോളം സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയ്‌ലിനുള്ളത്. ഇത് ഡെലിവറി എളുപ്പമാക്കാന്‍ ജിയോ മാര്‍ട്ടിനെ സഹായിക്കുന്ന ഒരു ഘടകമാണ്.

ഇപ്പോള്‍ ക്വിക്ക് കൊമേഴ്‌സ് രംഗത്ത് ബ്ലിങ്കിറ്റ് ആണ് ഒന്നാമന്‍. 40-45 ശതമാനം വരുന്ന വിപണി പങ്കാളിത്തമുള്ളത് ബ്ലിങ്കിറ്റിനാണ്.

ക്വിക്ക് കൊമേഴ്‌സ് സേവനം ഇപ്പോള്‍ ലഭ്യമാക്കുന്ന കമ്പനികളാണ് ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി തുടങ്ങിയവര്‍. ജിയോ മാര്‍ട്ട് ഈ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതോടെ കടുത്ത മത്സരം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

Jiomart to deliver orders in 30 minutes; Entry in to Quick Commerce likely in June, says report