അകൗണ്ടന്റ്
|
ആലപ്പുഴ ജില്ലാ മെഡിബാങ്കിന്റെ നിലവിലുള്ള അകൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എം. കോം/ബി.കോം യോഗ്യതയും ടാലിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഒക്‌ടോബര്‍ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവില്‍ സ്‌റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍, എല്‍.എസ്.ജി.ഡി ഓഫീസില്‍ എത്തിക്കുക.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7012090112.
ഫാര്‍മസിസ്റ്റ്
ആലപ്പുഴ ജില്ലാ മെഡിബാങ്കിന്റെ നിലവിലുള്ള 4 ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഒക്‌ടോബര്‍ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവില്‍ സ്‌റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍, എല്‍.എസ്.ജി.ഡി ഓഫീസില്‍ എത്തിക്കുക.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7012090112.
എയ്ഡഡ് സ്‌കൂളില്‍ അധ്യാപക നിയമനം
തിരുവനന്തപുരം എയ്ഡഡ് സ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കായി (കേള്‍വിക്കുറവ് 1) സംവരണം ചെയ്ത തസ്തികയില്‍ ഒഴിവ് ഉണ്ട്. ബിരുദവും ബി.എഡ് / ബി ടി പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടാകണം. പ്രായപരിധി 1840 വയസ്സ് (ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത വയസിളവ്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്ടോബര്‍ 22 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയില്‍ ഡ്രാഫ്‌സ്മാന്‍ മെക്കാനിക് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ വിശ്വകര്‍മ്മ കാറ്റഗറിയില്‍ താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 18 ന് 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. എസ്എസ്എല്‍സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനിയറിങ് ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം.
സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, ട്രേഡ്‌സ്‌മെന്‍
കേരളത്തിലെ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, ട്രേഡ്‌സ്‌മെന്‍ ഒഴിവുകളില്‍ പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു കെക്‌സ്‌കോണില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭടന്‍മാര്‍ അവരുടെ ആശ്രിതര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
20 ന് രാവിലെ 10 മണി മുതല്‍ ഡിസംബര്‍ 10 വൈകിട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അച്ചടക്ക വിഷയ കാരണങ്ങളാല്‍ പിരിച്ചുവിടപ്പെട്ടവരും പ്രോവിഡന്റ് ഫണ്ടിലെ പെന്‍ഷന്‍ ഫണ്ട് ഉള്‍പ്പെടെ പിന്‍വലിച്ചവരും 1970 ജനുവരി 1 ന് മുമ്പ് ജനിച്ചവരും അപേക്ഷിക്കേണ്ടതില്ല.
www.kexcon.in ലൂടെ അപേക്ഷ നല്‍കാം.
വിശദവിവരങ്ങള്‍ക്ക് : കെക്‌സോണ്‍, ടിസി25/838, വിമല്‍മന്ദിര്‍, അമൃത ഹോട്ടലിന് എതിര്‍വശം, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014. ഫോണ്‍: 04712320771.
ട്രേഡ്‌സ്മാന്‍
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് ഒക്ടോബര്‍ 23ന് അഭിമുഖം നടത്തുന്നു. ഐ റ്റി ഐ / വി എച്ച് എല്‍ ഇ / കെജിസിഇ / ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍, ഓരോ പകര്‍പ്പ് എന്നിവയുമായി രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0472 2812686, 9400006460.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ്
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ ഇടുക്കി ജില്ലയിലെ മറയൂര്‍ മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിര്‍ദിഷ്ഠ യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്കായി അഭിമുഖം നടത്തുന്നു. മലയാളം എഴുതാനും വായിക്കാനും അറിയണം. പ്രായപരിധി 23 വയസിന് മുകളില്‍. പ്രതിമാസ വേതനം 6,000 രൂപ. അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 23ന് രാവിലെ 11ന് മറയൂര്‍ സഹായഗിരി ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം.
ഫോണ്‍: 0471 2348666
വെബ്‌സൈറ്റ്: www.keralasamakhya.org.
Job Vacancies: temporary vacancies in Govt


