15
Jan 2024
Sun
15 Jan 2024 Sun

കുടുംബശ്രീയില്‍ നല്ല ശമ്പളത്തില്‍ ജോലിക്കുള്ള അവസരം: യോഗ്യതയടക്കമുള്ള വിശദാംശങ്ങള്‍ നോക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് ജില്ലയിലെ കുടുംബശ്രീക്ക് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലേക്ക് താത്കാലികമായിട്ടാണ് നിയമനം. പാലക്കാട് അട്ടപ്പാടി ട്രൈബല്‍ പ്രൊജക്ടിലാണ് ഒഴിവ്. ഫെബ്രുവരി 5 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഫിനാന്‍സ് മാനേജര്‍, കോ ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്), കോ ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) എന്നീ പോസ്റ്റുകളിലാണ് ഒഴിവുകള്‍.

പ്രായപരിധി
ഫിനാന്‍സ് മാനേജര്‍ പോസ്റ്റില്‍ 45 വയസുവരെ.
കോ ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) പോസ്റ്റില്‍ 45 വയസുവരെ.
കോ ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) പോസ്റ്റില്‍ 45 വയസുവരെ.

വിദ്യാഭ്യാസ യോഗ്യത
ഫിനാന്‍സ് മാനേജര്‍: എം.കോം ബിരുദം, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ടാലി.

കോ ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്): അഗ്രികള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, അഗ്രി ബൂസിനെസ്സ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ്.ഡബ്ല്യൂ/ എംബിഎ.

കോ ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്): സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം.

ശമ്പളം
ഫിനാന്‍സ് മാനേജര്‍: 40000 രൂപ.

കോ ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്): 50,000 രൂപ വരെ.

കോ ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്): 60,000 രൂപ വരെ.

അപേക്ഷ ഫീസ്
ഫിനാന്‍സ് മാനേജര്‍: 500 രൂപയും,കോ ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) പോസ്റ്റിലേക്ക് 1500 രൂപയും, കോ ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) പോസ്റ്റിലേക്ക് 2000 രൂപയും അപേക്ഷ ഫീസുണ്ട്.

എങ്ങിനെ അപേക്ഷിക്കാം
https://cmd.kerala.gov.in/recruitment/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
ലിങ്ക് ഓപണ്‍ചെയ്ത് പ്രൊഫൈല്‍ ഫില്ല് ചെയ്യുക. ശേഷം പേയ്‌മെന്‌റും അടക്കുക.

നോട്ടിഫിക്കേഷന്‍ വായിക്കാം: https://cmd.kerala.gov.in/wp-content/uploads/2024/01/KSBC-SR_Notification_-Final.pdf