14
Dec 2024
Mon
14 Dec 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡില്‍ (BSE Hindustan Organic Chemicals Ltd.) ഒഴിവുകള്‍. ഇന്റര്‍വ്യൂ ഡിസംബര്‍ 6 മുതല്‍ 17 വരെ തീയതികളില്‍ നടക്കും. എല്ലാ തസ്തികകളിലേക്കുമുള്ള പ്രായപരിധി 30 വയസ്സാണ്.

തസ്തിക, യോഗ്യത, ശമ്പളം അടക്കമുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫിസര്‍: ഫയര്‍ എന്‍ജിനീയറിങ്/സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.
ശമ്പളം: 35,000- 40,000

ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം.
ശമ്പളം: 35,000- 40,000

ജൂനിയര്‍ റിഗര്‍: പത്താം ക്ലാസ്.
ശമ്പളം: 22,000- 25,000

ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നിഷ്യന്‍ (വെല്‍ഡര്‍): ITI വെല്‍ഡര്‍.
ശമ്പളം: 23,000- 26,000

ജൂനിയര്‍ ടെക്‌നിഷ്യന്‍ (യൂട്ടിലിറ്റീസ്): മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ. ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയ്‌ലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്.

ശമ്പളം: 25,000- 28,000

ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നിഷ്യന്‍ (യൂട്ടിലിറ്റീസ്): ITI ഫിറ്റര്‍, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയ്‌ലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്.

ശമ്പളം: 23,000- 26,000

ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നിഷ്യന്‍ (മെക്കാനിക്കല്‍): ITI ഫിറ്റര്‍.

ശമ്പളം: 23,000- 26,000

ജൂനിയര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫിസര്‍: പത്താം ക്ലാസ്, ഹെവി മോട്ടോര്‍ ലൈയന്‍സ്. ഫയര്‍ ഫൈറ്റിങ് സര്‍ട്ടിഫിക്കറ്റ്.

ശമ്പളം: 23,000- 26,000

ജൂനിയര്‍ ഓപ്പറേറ്റര്‍ (പ്രോസസ്): കെമിക്കല്‍/പെട്രോകെമിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

ശമ്പളം: 25,000- 28,000

ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍: ബിരുദം/എന്‍ജിനീയറിങ് ഡിപ്ലോമ.

ശമ്പളം: 25,000- 28,000

ജൂനിയര്‍ ഓഫിസ് അസിസ്റ്റന്റ്: ബിരുദം/ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്

ശമ്പളം: 25,000- 28,000

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

NB: അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷ ജോലി പരിചയം/ ഒരു വര്‍ഷ അപ്രന്റിസ് പരിശീലനം അത്യാവശ്യം.

ജൂനിയര്‍ ഓഫിസ് അസിസ്റ്റന്റ് ഒഴികെയുള്ളവയില്‍ പുരുഷന്‍മാര്‍ മാത്രം അപേക്ഷിക്കുക.

ഇന്റര്‍വ്യൂ തീയതികള്‍

ഇതില്‍ സൂചിപ്പിക്കുന്ന അഭിമുഖ ദിവസം ഉദ്യോഗാര്‍ഥികള്‍ ഒരിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകകളുമായി നേരിട്ട് വരേണ്ടതാണ്.

സമയം; രാവിലെ 9 മണി
സ്ഥലം: HOCL, Ambalamuga

Notification:  https://www.hoclindia.com/uploads/careerss/1465966879_2024-11-19_04-14-42.pdf

jobs in Hindustan Organic Chemicals