ലുലു ഗ്രൂപ്പിന് കീഴില്‍ ഗള്‍ഫിലുള്ള മാളുകളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. കേരളത്തില്‍ തൃശൂരും, കാഞ്ഞങ്ങാടും വെച്ച് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം നടക്കുന്നത്. പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിച്ചാല്‍ മതി.
|
തസ്തികകള്‍
മാര്‍ക്കറ്റിംഗ്/ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്, സെയില്‍സ്‌മെന്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, സൗത്ത് ഇന്ത്യന്‍ കുക്ക്, സാന്‍ഡ്‌വിച്ച്, ഷവര്‍മ മേക്കര്‍, സ്‌നാക്ക്, സാലഡ് മേക്കര്‍, ബേക്കര്‍, ബുച്ചര്‍, ഫിഷ് മോങ്കര്‍, ഐടി സപ്പോര്‍ട്ട്, ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ടിസ്റ്റ്, ടെയിലര്‍, സെക്യൂരിറ്റി, കാര്‍പെന്റര്‍ (ഫര്‍ണിച്ചര്‍ അസംബ്ലിംഗ്), ഹെവി ഡ്രൈവര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യത
1. മാര്‍ക്കറ്റിംഗ്/ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് (MBA in Marketing)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
പ്രായപരിധി: 30 വയസ്.
2. അക്കൗണ്ടന്റ്
എം.കോം. മേഖലയില്‍ പരിചയം.
പ്രായപരിധി 30 വയസ്സ്.
3. സെയില്‍സ്‌മെന്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍
പ്ലസ് ടു.
മേഖലകളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം (ഗാര്‍മെന്റ്‌സ്, സാരി, ഫൂട്ട്വെയര്‍, ഇലക്ട്രോണിക്‌സ്, ഹൌസ്‌ഹോള്‍ഡ്, സൂപ്പര്‍മാര്‍ക്കറ്റ്) ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 20 മുതല്‍ 28 വരെ
4. സൗത്ത് ഇന്ത്യന്‍ കുക്ക്
(സാന്‍ഡ്‌വിച്ച്, ഷവര്‍മ മേക്കര്‍, സ്‌നാക്ക്, സാലഡ് മേക്കര്‍, ബേക്കര്‍, ബുച്ചര്‍, ഫിഷ് മോങ്കര്‍)
മേഖലകളില്‍ 5 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തിപരിചയമം.
പ്രായം 35 വയസ്സ്
5. ഐ.ടി സപ്പോര്‍ട്ട്
ബി.സി.എ അല്ലെങ്കില്‍ ബി.എസ്.സി സി.എസ് / 3വര്‍ഷ ഡിപ്ലോമ
പ്രായപരിധി 30 വയസ്സ്.
6. ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ടിസ്റ്റ്
ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയം.
7. ടെയിലര്‍, സെക്യൂരിറ്റി, കാര്‍പെന്റര്‍
ബന്ധപ്പെട്ട മേഖലയില്‍ പരിചയം.
8. ഹെവി ഡ്രൈവര്‍
സൗദി അറേബ്യന്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.

ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 9, 12 തീയതികളില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കുക.
കാഞ്ഞങ്ങാട്ടെ അഭിമുഖം ഒക്ടോബര്‍ 9നും, തൃശൂരിലേത് ഒക്ടോബര്‍ 12നുമാണ് നടക്കുക. സമയം രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ.
Location:
കാഞ്ഞങ്ങാട്: പലേഡിയം കണ്‍വെന്‍ഷന്‍ സെന്റര്‍, ചെമ്മട്ടംവയല്‍ ബെല്ല പോസ്റ്റ്, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്.
തൃശൂര്‍: ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ (ഹയാത്ത്), പുഴക്കല്‍, തൃശൂര്‍.
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പകര്‍പ്പുകള്‍ എന്നിവ കരുതണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 7593812223, 7593812226
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
Jobs in Lulu: Opportunity in Lulu Malls in Gulf Approach the interview directly


