|
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പിൽ (LSGD) രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ്റെ (RGSA) പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റിലേക്ക് (PMU) കരാർ അടിസ്ഥാനത്തിൽ നിരവധി ജോലി ഒഴിവുകൾ. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് എക്സ്പെർട്ടിനെ നിയമിക്കുന്നതിന് യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ആണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്നതിനു മുൻപ് താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് മുഴുവൻ യോഗ്യതകളും പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.
സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (സിഎംഡി), തിരുവനന്തപുരം (www.cmd.kerala.gov.in) എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓൺലൈൻ മോഡ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 29/01/2025 (05.00 pm).
വിശദാംശങ്ങൾ ഇപ്രകാരമാണ്.
പ്രായം
പ്രായപരിധി 45 വയസ്സ് വരെ. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.
ശമ്പളം
മാസ ശമ്പളം 29,000 രൂപ.
യോഗ്യത
MSW (CD സ്പെഷ്യലൈസേഷൻ)/ ഡെവലപ്‌മെൻ്റ് സ്റ്റഡീസിൽ ഇൻ്റഗ്രേറ്റഡ് എം.എ./ മാസ്റ്റർ ഓഫ് അപ്ലൈഡ് മാനേജ്‌മെൻ്റ്/എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം.


