കോട്ടയം: സ്‌കൂട്ടര്‍ യാത്രികരായ സഹോദരങ്ങള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍. കെഎം മാണി ജൂനിയര്‍(കുഞ്ഞുമാണി)ആണ് അറസ്റ്റിലായത്. കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍(ജിസ്-35), ജിന്‍സ് ജോണ്‍(30) എന്നിവര്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കെ എം മാണി ജൂനിയറെ വിട്ടയച്ചു.
|
മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം നടന്നത്. കെഎം മാണി ജൂനിയര്‍ ഓടിച്ചിരുന്ന ഇന്നോവ കാര്‍ പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നില്‍ വന്ന സ്‌കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരായ ഇരുവരും മാതൃസഹോദരിയുടെ കറുകച്ചാലിലെ വീട്ടില്‍പോയി മടങ്ങിവരുകയായിരുന്നു.
ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാന്‍ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്. മുണ്ടത്താനം പുത്തല്‍പുരയ്ക്കല്‍ അന്‍സുവാണ് മാത്യുജോണിന്റെ ഭാര്യ.





