26
Jul 2024
Mon
26 Jul 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാര്‍ തൊഴിലാളി ജോയി(47)യുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെയാണ് ജോയി(47)യെ കാണാതായത്. ശനിയാഴ്ച കാണാതായ മൃതദേഹം നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘമാണ് കണ്ടെത്തിയത്. തകരപ്പറമ്പിലെ കനാലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരീകരിച്ചു. പൊലീസ് സംഘവും ജോയിയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക