
കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന ഓഫിസിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ കൂട്ടയോട്ട ഇന്ന് നടത്തും. ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് എരഞ്ഞിപ്പാലത്താണ് കൂട്ടയോട്ടം സമാപിക്കുക. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി ഗവാസ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് കൂട്ടയോട്ടത്തിന്റെ ഫ്ളാഗ് ഓഫ് ചെയ്യും.
![]() |
|
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ വനിതാ ശിശുവികസന ഓഫിസ് മുഖേന വനിതകളുടെ സമഗ്ര വികസനത്തിനായി നടത്തുന്ന പദ്ധതിയായ ജ്വാല 2024ന്റെ ഭാഗമായാണ് കൂട്ടയോട്ടവും സംഘടിപിക്കുന്നത്.
ഫെബ്രുവരി 20, 21, 22 തീയതികളിലായി കായികമേളയും വകുപ്പ് നടത്തുന്നുണ്ട്. നീന്തൽ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ഷോട്ട്പുട്ട് എന്നിവയാണ് കായികമേളയുടെ ഭാഗമായി നടക്കുക.