23
May 2023
Wed
23 May 2023 Wed

കോഴിക്കോട്: എലത്തൂരിൽ കോരപ്പുഴ പാലത്തിൽ ഇന്നലെ അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. കെ.മുരളീധരൻ എം.പിയുടെ ഡ്രൈവർ വെസ്റ്റ്ഹിൽ ചുങ്കം പണിക്കർതൊടി അതുൽ (24) മകൻ അൻവിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു അതുലിന്റെ ഭാര്യ മായ (21)ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. കാറിൻറെ മുൻവശവും തകർന്നിട്ടുണ്ട്. കൊയിലാണ്ടിയിൽ സഹോദരന്റെ ഗൃഹപ്രവേശനത്തിന് പോയി കോഴിക്കോട് നഗരത്തിലേക്ക് തിരിച്ചു വരികയായിരുന്നു അതുലും കുടുംബവും. നഗരത്തിൽ നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക