03
Nov 2025
Sun
03 Nov 2025 Sun
K S Sabarinathan will contest in Thiruvananthapuram Corporation election

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. മുന്‍ എംഎല്‍എ കെഎസ് ശബരിനാഥന്‍ അടക്കം 48 പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയും കോണ്‍ഗ്രസ് പുറത്തിറക്കി. കവടിയാറില്‍ നിന്നാണ് ശബരീനാഥന്‍ മത്സരിക്കുക.

whatsapp തിരുവനന്തപുരം കോര്‍പറേഷന്‍ തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസ്; കെ എസ് ശബരിനാഥന്‍ അടക്കം 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരില്‍ മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വാഴുതക്കാട് വാര്‍ഡിലും കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡിലും മല്‍സരിക്കും.

ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ബാക്കി സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിടുമെന്ന് കെ മുരളീധരന്‍ അറിയിച്ചു. കഴിഞ്ഞ തവണ 10 സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ് ഫിനീഷ് ചെയ്തത്.

ALSO READ: ലോലന്റെ സ്രഷ്ടാവ് കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു