09
Jun 2023
Tue
09 Jun 2023 Tue

കൊച്ചി: അധ്യാപിക ജോലി നേടുന്നതിനായി വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടിവച്ചു. മൂന്നാഴ്ചത്തേക്കാണ് ഹരജി നീട്ടിയത്. ജസ്റ്റിസ് ബച്ചു കുര്യന്റെ ബെഞ്ച് മുമ്പാകെയാണ് ഹരജി എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ കെട്ടിച്ചമച്ചതാണ് കേസെന്നാണ് ഹരജിക്കാരിയുടെ വാദം.അവിവാഹിതയായ യുവതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത് നിയമവ്യവസ്ഥയെ പരിഹസിക്കലാണെന്നും ഹരജിക്കാരി പറയുന്നു.

മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ എക്‌സീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിനാണ് കെ വിദ്യക്കെതിരേ പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെ വിദ്യ ഒളിവില്‍ പോവുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക