27
Mar 2024
Wed
27 Mar 2024 Wed
കൊല്ലത്ത് പതിനാറുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ കബഡി പരിശീലകന്‍ അറസ്റ്റില്‍

കൊല്ലത്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കബഡി പരിശീലകന്‍ അറസ്റ്റില്‍. ഈച്ചം കുഴി സ്വദേശി അനില്‍കുമാറാണ് പൊലീസിന്റെ പിടിയിലായത്.
കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ സ്‌കൂളുകളിലെ പ്രധാന പരിശീലകനാണ് അനില്‍കുമാര്‍. കഴിഞ്ഞ ദിവസം കബഡി പരിശീലിപ്പിക്കാനെന്ന വ്യാജേന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ഇയാള്‍ 16കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് നിര്‍ബന്ധിച്ച് കുട്ടിയെ മദ്യം കഴിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇതിനിടയില്‍ അനില്‍കുമാര്‍ ഹൈദരാബാദിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.