കണ്ണൂര്‍ സ്വദേശിയടക്കം രണ്ടു പേര്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ചോലയില്‍ രഹ്നാസ്(40), നേപ്പാള്‍ സ്വദേശി മണ്ഡല്‍ സകല്‍ദേവ് എന്നിവരാണ് മരിച്ചത്. മറ്റൊരു നേപ്പാള്‍ സ്വദേശി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
|
ഖത്തറിലെ സ്റ്റാര്‍വാള്‍ട്ട് കമ്പനിയിലെ ഡെലിവറി വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന രഹ്‌നാസും രണ്ട് സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന വാന്‍ നിര്‍ത്തിയിട്ട ട്രെയ്ലറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം. വരട്ടിയോടന്‍ അബ്ദുല്‍ വാഹിദിന്റെയും ചോലയില്‍ ഖദീജയുടെയും മകനാണ് രഹ്നാസ്്. ഭാര്യ: ശരീഫ. മക്കള്‍: മിന്‍ഹ ഫാത്തിമ(13), സൈനുല്‍ ഹാഫിസ്(9), സാഖിഫ് അയ്മന്‍(2).
ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായി കമ്പനി അധികൃതരും ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിയും രംഗത്തുണ്ട്.


