മലപ്പുറം എടവണ്ണപ്പാറ ചാലിയാറില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോക്‌സോ ചുമത്തി ജയിലില്‍ അടച്ച കരാട്ടെ പരിശീലകനായ മലപ്പുറം വാഴക്കാട് സ്വദേശിയായ സിദ്ദിഖ് അലിക്കെതിരേ ജില്ലാ കലക്ടര്‍ കാപ്പ ചുമത്തി. സിദ്ദീഖ് അലി കരാട്ടെ പരിശീലിപ്പിച്ചിരുന്ന നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരേ പീഡന പരാതി ഉന്നയിച്ചിരുന്നു. എടവണ്ണപ്പാറയിലും വാഴക്കാടുമായി സ്വാധീനമുളള സിദ്ദിഖ് അലി പുറത്ത് എത്തുന്നത് പരാതിക്കാര്‍ക്ക് ഭീഷണിയാകുമെന്ന മൊഴി കൂടി പരിഗണിച്ചാണ് പ്രതിക്കെതിരേ കാപ്പ ചുമത്താനുളള തീരുമാനം.
|
മരിച്ച 17 കാരിയുടെ കുടുംബവും പരാതിയുമായി രംഗത്തുണ്ട്. സിദ്ദീഖിന്റെ പീഡനത്തിനെതിരേ മരണത്തിന് മുമ്പായി 17 കാരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ പരാതി നല്‍കിയിരുന്നു. ഇതിനുശേഷമായിരുന്നു കുട്ടിയെ ചാലിയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ സിദ്ദീഖിനെ ആദ്യം കോഴിക്കോട് ജയിലിലും പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും മാറ്റുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





