ഉംറ നിര്‍വഹിച്ച് കരിം ബെന്‍സെമയും സാദിയോ മാനെയും; വീഡിയോ വൈറല്‍
|
മക്ക: അടുത്തിടെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ലീഗിലെത്തിയ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സേമയുടെ പുതിയ ഉംറ നിര്‍വഹണ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ വിശുദ്ധ കഅ്ബയുടെ സമീപം നില്‍ക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇതേ സമയം തന്നെ ലീഗ് മത്സരം സമാപിച്ച് സൗദി വിടുന്നതിന് മുമ്പായി സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയും ഉംറ നിര്‍വഹിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസറില്‍ അടുത്തിടെയാണ് സാദിയോ മാനേ ചേര്‍ന്നത്.
സൗദി പ്രോ ലീഗിലെ അല്‍ ഇത്തിഹാദ് ക്ലബ്ബില്‍ ചേര്‍ന്ന ബെന്‍സേമ സൗദിയില്‍ നടക്കുന്ന കിങ് സല്‍മാന്‍ ക്ലബ്ബ് കപ്പ് മത്സരത്തില്‍ നിന്ന് പുറത്തായ ശേഷമാണ് മക്കയിലെത്തിയത്. ഈ വര്‍ഷം ജൂണിലാണ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്ന് ബെന്‍സെമ 2026 വരെ നീളുന്ന കരാറുമായി അല്‍ഇത്തിഹാദില്‍ ചേര്‍ന്നത്. ഇത്തിഹാദിന് കീഴില്‍ ഇതുവരെ നാലുമത്സരങ്ങളില്‍ കളിച്ച ബെന്‍സെമ മൂന്നുഗോളുകളും സ്വന്തമാക്കി.
കിങ് സല്‍മാന്‍ ക്ലബ്ബ് കപ്പ് ടൂര്‍ണമെന്റില്‍ എട്ടാം റൗണ്ടില്‍ എതിരാളിയായ അല്‍ഹിലാല്‍ ക്ലബ്ബിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെന്‍സെമയുടെ ടീം ഇത്തിഹാദ് പരാജയപ്പെട്ടത്.
L’Unique Vérité 🤲🏽🤍 #alhamdulillah 🇸🇦 pic.twitter.com/HHx9evy8gl
— Karim Benzema (@Benzema) August 6, 2023


