28
Jul 2023
Mon
28 Jul 2023 Mon

തിരുവനന്തപുരം: ഇന്നു കര്‍ക്കടകം ഒന്ന്. രാമായണമാസാരംഭവും കര്‍ക്കടകവാവുബലിയും ഇന്നു തന്നെ. പിതൃപുണ്യം തേടി ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി ആയിരങ്ങള്‍. ആലുവ ശിവക്ഷേത്രം, ശംഖുമുഖം കടപ്പുറം, പമ്പ, വയനാട് തിരുനെല്ലി പാപനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം, കണ്ണൂര്‍ പയ്യാമ്പലം കടപ്പുറം, ആലപ്പുഴ കടപ്പുറം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, തിരുനാവായ നാവ മുകുന്ദ ക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണം നടക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ക്കിടക വാവു ബലിയും രാമായണമാസാരംഭവും ഒരേ ഒരേ ദിവസം വരുന്നുവെന്ന പ്രത്യേകതയുണ്ട്. അതിനാല്‍ തന്നെ വന്‍ ജനാവലിയാണ് പിതൃതര്‍പ്പണത്തിനായി വിവിധ ഇടങ്ങളില്‍ എത്തിയിരിക്കുന്നത്.