കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പ് കര്‍ണാടകയിലെ വിദ്യാര്‍ഥിനികള്‍ക്ക് 4.74 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. 2024-25 അധ്യയനവര്‍ഷത്തില്‍ കര്‍ണാടകയിലെ 491 കോളജുകളിലെ 5,500ലധികം വിദ്യാര്‍ഥിനികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ബംഗളൂരുവിലെ ഹോട്ടല്‍ ദി ലളിത് അശോകില്‍ വച്ച് നടത്തിയ സ്‌കോളര്‍ഷിപ് വിതരണത്തിന്റെ ഉദ്ഘാടനം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നിര്‍വഹിച്ചു.
|
ബാംഗ്ലൂര്‍ വികസന അതോറിറ്റി ചെയര്‍മാനും കര്‍ണാടക നിയമസഭാംഗവുമായ എന്‍.എ. ഹാരിസ്, മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മലബാര്‍ ഗ്രൂപ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കര്‍ണാടക റീജ്യനല്‍ ഹെഡ് ബി.പി. ഫില്‍സര്‍ ബാബു, സോണല്‍ ഹെഡുമാരായ റിബിന്‍ തൗഫീഖ്, കെ. മന്‍സൂര്‍ ആലം, പി. ഷറഫുദ്ദീന്‍ എന്നിവരും മറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങളും വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികളും ചടങ്ങില്‍ പങ്കെടുത്തു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായി ഈ അധ്യയനവര്‍ഷത്തില്‍ ഇന്ത്യയില്‍ 21,000ത്തിലധികം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് നല്‍കുന്നതിനായി 16 കോടി രൂപയാണ് മലബാര്‍ ഗ്രൂപ്പ് നീക്കിവച്ചിട്ടുള്ളത്. കഴിഞ്ഞദിവസം തെലങ്കാനയിലെ 116 കോളജുകളിലെ 3,000ത്തിലധികം വിദ്യാര്‍ഥിനികള്‍ക്കായി 3.14 കോടി രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും തമിഴ്നാട്ടിലെ 446 സര്‍ക്കാര്‍ സ്‌കൂളുകളിലെ 3500ലേറെ വിദ്യാര്‍ഥിനികള്‍ക്കായി 2.80 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിരുന്നു. ലോകത്ത് മാറ്റം കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വിദ്യാഭ്യാസമെന്നും അതിലൂടെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.
ALSO READ: വിദ്യാര്‍ഥിനികള്‍ക്ക് 3.14 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്ത് മലബാര്‍ ഗ്രൂപ്പ്


