ബംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ പശു കടത്ത് ആരോപിച്ച് യുവാവ് ഓടിച്ച വാഹനം തടഞ്ഞ ശ്രീരമാ സേനക്കാരെ മരത്തില്‍ കെട്ടിയിട്ട് പൊതിരെ തല്ലി നാട്ടുകാര്‍. ബെലഗാവിയിലെ ഹുക്കേരി താലൂക്കില്‍ വെള്ളിയാഴ്ച ഗോഹത്യ നടത്താനായി കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനക്കാര്‍ വാഹനം തടഞ്ഞ് ഡ്രൈവറെ പിടികൂടിയത്. ആരോപണം നിക്ഷേധിച്ച ഡ്രൈവര്‍ പശുക്കളെ പാലിന്റെ ആവശ്യത്തിന് ഉപയോഗിക്കുന്നതാണെന്നും ശ്രീരാമസേന പ്രവര്‍ത്തകര്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടാന്‍ ശ്രമിക്കുകയാണെന്നും പോലീസിന് മൊഴി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ അത് സത്യമാണെന്ന് ബോധ്യമായതോടെ പശുക്കളെ ഇംഗാലി ഗ്രാമത്തിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. അടുത്തദിവസം വൈകിട്ടോടെ ബാപ്പുസ മുല്‍ത്താനി എന്നയാള്‍ അഭയകേന്ദ്രത്തില്‍ നിന്നും പശുക്കളെ മോചിപ്പിച്ചു കൊണ്ടുപോയി. പിന്നാലെ ശ്രീരാമസേനക്കാര്‍ ഇയാളെ അന്വേഷിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയതോടെ പ്രകോപിതരായ നാട്ടുകാര്‍ ശ്രീരാമസേനക്കാരെ മുഴുവനായി പിടികൂടി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കണ്ടുനിന്നവരെല്ലാം ശ്രീരാമസേനക്കാരെ പൊതിരെ തല്ലുകയുംചെയ്തു.
|

അക്രമികള്‍ പ്രവര്‍ത്തകരെ ഒരു തെങ്ങില്‍ ആണ് കെട്ടിയിട്ടത്. വെള്ളം കുടിപ്പിച്ച ശേഷം ആവര്‍ത്തിച്ച് ആക്രമിച്ചു. ആക്രമണത്തില്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതോടെ പോലീസ് സ്വമേധയാ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
In Karnataka’s Belagavi, villagers brutally beat up Hindutva men for stopping transportation of cows and extorting money from cattle traders. Hindutva men had barged into house of a cattle trader and created ruckus for transporting cows in Belagavi district on Saturday. pic.twitter.com/2v2QoOuqLx
— Waquar Hasan (@WaqarHasan1231) June 29, 2025
ഈ സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയില്‍, തൊഴിലാളികളെ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതും നാട്ടുകാര്‍ വടികൊണ്ട് അടിക്കുന്നതും കാണാം. സ്ഥലത്ത് പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Activists of the Hindu group Sri Rama Sena activists were tied to a tree and thrashed by locals in Karnataka’s Belagavi for stopping transportation of cattle, members of the group said. Visuals of the incident showed the activists tied to a tree and locals hitting them with sticks.





