ബംഗളൂരു: തന്റെ ആദ്യ പോസ്റ്റിംഗ് എടുക്കാന്‍ പോകുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പ്രബേഷണറി IPS ഓഫീസര്‍ക്ക് ദാരുണാാന്ത്യം. കര്‍ണാടകയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസായി (എഎസ്പി) ചുമതലയേല്‍ക്കാന്‍ പോവുകയായിരുന്ന മദ്ധ്യപ്രദേശ് സ്വദേശി ഹര്‍ഷ് ബര്‍ധനാണ് (25) മരിച്ചത്. 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനാണ്.
|
ഹാസന്‍ ജില്ലയില്‍ ഞായറാഴ്ചയാണ് റോഡപകടം ഉണ്ടായത്.
ഔദ്യോഗിക കാറില്‍ ഹാസനിലേക്ക് പോവുമ്പോഴാണ് അപകടം. ഹാസനില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ കിട്ടാനിനടുത്ത് വൈകുന്നേരം 4:20 ഓടെയാണ് അപകടം സംഭവിച്ചത്.
ഹാസന്‍- മൈസൂര്‍ റോഡില്‍ ഹാസന്‍ താലൂക്കിലെ കിട്ടാനിനടുത്ത് റോഡരികിലെ വീട്ടിലേക്ക് പോലീസ് വാഹനം ഇടിച്ചുകയറുകയായിരുന്നു.
ടയര്‍ പൊട്ടിയതോടെ ഡ്രൈവര്‍ മഞ്ചെ ഗൗഡയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഹോളനരസിപൂരില്‍ പ്രൊബേഷണറി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി ഡ്യൂട്ടിയില്‍ പ്രവേശിക്കാനാണ് ഹാസനിലേക്ക് പോയിരുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബര്‍ദനെ ഉടന്‍ തന്നെ ഹാസനിലെ ജനപ്രിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രീന്‍ (സീറോ ട്രാഫിക്ക്) ഇടനാഴിയിലൂടെ അദ്ദേഹത്തെ ബെംഗളൂരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങള്‍ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങി. അതേസമയം ഡ്രൈവര്‍ മഞ്ചെഗൗഡ നിസാര പരിക്കേറ്റ് ഹാസന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹര്‍ഷിന്റെ പിതാവ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ്. സിവില്‍ എഞ്ചിനീയര്‍ കൂടിയായ ഹര്‍ഷ് ആറ് മാസത്തോളം ഹാസനില്‍ ജില്ലാ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.
Accident while on his way to take charge as ASP; 25-year-old young IPS officer dies in a car accident
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





