29
May 2026
Mon
29 May 2026 Mon
woman dies by drinking acid in husbands home in Kasarkode

കാസര്‍കോട്: പാണലത്ത് ഭര്‍തൃവീട്ടില്‍ ആസിഡ് കുടിച്ച് മരിച്ച യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നതിന് തെളിവുകള്‍ പുറത്ത്. മരിച്ച ചര്‍ലടുക്ക സ്വദേശി സുഫൈദയുടെ (24) ശരീരത്തില്‍ പലയിടങ്ങളിലായി മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇവയെല്ലാം മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സംഭവിച്ച പുതിയ പാടുകളാണെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഫൈദയുടെ ഭര്‍ത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിദ്യാനഗര്‍ പൊലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയായ ഭര്‍തൃമാതാവിനെയും പൊലിസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചു

സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഭര്‍തൃവീട്ടുകാരുടെ കണ്‍മുന്നില്‍ വെച്ചാണ് സുഫൈദ ആസിഡ് കുടിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണ് സുഫൈദ ജീവനൊടുക്കിയതെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കസ്റ്റഡിയിലെടുത്ത ആദിലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് പൊലിസ് അറസ്റ്റിലേക്ക് കടന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്താനാണ് വിദ്യാനഗര്‍ പൊലിസിന്റെ തീരുമാനം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക