2023- 24 അദ്ധ്യയന വര്‍ഷത്തെ കീം പ്രവേശനത്തിനായി ഫീസ് അടച്ചവരും റീഫണ്ടിന് അര്‍ഹതയുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടി തുടങ്ങി. ഇതുവരെയും അക്കൗണ്ട് ഡീറ്റൈല്‍സ് അപ്‌ലോഡ് ചെയ്യാത്തവര്‍ക്കും അക്കൗണ്ട് ഡീറ്റൈല്‍സ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവര്‍ക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.
|
റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2023 Candidate Portal’ എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മേയ് 19നു വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി നല്‍കാത്തവരുടെ തുക ഇനിയൊരറിയിപ്പില്ലാതെ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുമെന്നും അറിയിപ്പില്‍ പറയുന്നു.
Keym 2023: Bank account details must be provided for refund


