|
കൊച്ചി: എറണാകുളത്ത് പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 68 പേര്‍ ചികില്‍ത്സയില്‍. നോര്‍ത്ത് പറവൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് അല്‍ഫാം, ഷവായി, കുഴിമന്തി എന്നിവ കഴിച്ചവര്‍ക്കാണ് ചര്‍ദ്ദിയും വയറിളക്കവും ബാധിച്ചത്.ചികിത്സയിലുള്ളവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ചെറായി സ്വദേശിനി ഗീതുവിനെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവരെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ ഒമ്പത് പേര്‍ കുന്നുകര എംഇഎസ് കോളജ് വിദ്യാര്‍ത്ഥികളാണ്.മുന്‍സിപ്പാലിറ്റി ആരോഗ്യവകുപ്പ് വിവാദ ഹോട്ടല്‍ അടപ്പിച്ചു. കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





