വീണ്ടും അഗ്നിവീര്‍ വിജ്ഞാപനം; കോഴിക്കോട്ടും തിരുവനന്തപുരത്തും റാലി: സൈനികസേവനത്തിനുള്ള അവസരം മിസ്സ് ആക്കല്ലേ
|
ഇന്ത്യന്‍ സൈന്യത്തിന് കീഴിലുള്ള ഹൃസ്വകാലത്തേക്കുള്ള സേവനപദ്ധതിയായ അഗ്നിവീര്‍ ആകാനുള്ളഅവസരം ഒരുക്കി പുതിയ വിജ്ഞാപനം പുറത്ത്. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ (10ാം ക്ലാസ്, എട്ടാം ക്ലാസ്) അഗ്‌നിവീര്‍ ഓഫീസ് അസി/ സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങളിലേക്കായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
അവസാന തീയതി 2024 മാര്‍ച്ച് 21 ആണ്.
ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷ (ഓണ്‍ലൈന്‍ CEE), റിക്രൂട്ട്‌മെന്റ് റാലി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് അഗ്‌നിവീറുകളുടെ റിക്രൂട്ട്‌മെന്റ്. എല്ലാ ഉദ്യോഗാര്‍ഥികളും www.joinindianarmy.nic.in എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്ത് അവരുടെ യോഗ്യത നില പരിശോധിച്ച് പ്രൊഫൈല്‍ സൃഷ്ടിക്കുക.
പോസ്റ്റ്
ഇന്ത്യന്‍ ആര്‍മിക്ക് കീഴില്‍ അഗ്‌നിവീര്‍ (ജനറല്‍ ഡ്യൂട്ടി), അഗ്‌നിവീര്‍ (ടെക്‌നിക്കല്‍), അഗ്‌നിവീര്‍(ഓഫീസ് അസി/ സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍), അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ പത്താം ക്ലാസ് പാസ്, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ എട്ടാം ക്ലാസ് പാസ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 9000 രൂപ മുതല്‍ 40,000 രൂപ വരെ.
പ്രായപരിധി
17½ വയസ് മുതല്‍ 21 വയസ് വരെ.
യോഗ്യത:
അഗ്‌നിവീര്‍ (ജനറല്‍ ഡ്യൂട്ടി)45 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്/ മെട്രിക് വിജയവും ഓരോ വിഷയത്തിലും 33% മാര്‍ക്ക്.അഗ്‌നിവീര്‍ (ടെക്‌നിക്കല്‍)സയന്‍സില്‍ ഫിസിക്‌സിനൊപ്പം 10+ 2/ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ്സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ് എന്നിവയ്ക്ക് കുറഞ്ഞത് 50% മാര്‍ക്കോടെ മൊത്തം, ഓരോ വിഷയത്തിലും 40% മാര്‍ക്ക്
OR
10+ 2/ സയന്‍സില്‍ ഫിസിക്‌സിനൊപ്പം ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ്സ്, ഏതെങ്കിലും അംഗീകൃത സംസ്ഥാനത്ത് നിന്ന് രസതന്ത്രം, ഗണിതം, ഇംഗ്ലീഷ് State EdnBd or Cetnral EdnBd NIOS, ITI പരീക്ഷ പാസ്
OR
50% കുറഞ്ഞത് 40% ഉള്ള പത്താം/ മെട്രിക് പാസ് 02 വര്‍ഷത്തെ ടെക് ട്രെയിനിംഗിനൊപ്പം ഇംഗ്ലീഷ്, കണക്ക്, സയന്‍സ് ഐ.ടി.ഐയില്‍ നിന്ന് അല്ലെങ്കില്‍ രണ്ട്/ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ.
അഗ്‌നിവീര്‍ (ഓഫീസ് അസി./ സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍)
ഏതെങ്കിലും സ്ട്രീമില്‍ 10+ 2/ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ് (ആര്‍ട്, കൊമേഴ്‌സ്, സയന്‍സ്) മൊത്തം 60 ശതമാനം മാര്‍ക്കോടെയും ഓരോ വിഷയത്തിലും കുറഞ്ഞത് 50%. ഇംഗ്ലീഷില്‍ 50% കൂടാതെ CI XIIല്‍ കണക്ക്/ Accts/ ബുക്ക് കീപ്പിങ് എന്നിവ നിര്‍ബന്ധമാണ്.അഗ്‌നീവീര്‍ ട്രേഡ്‌സ്മാന്‍ (പത്താം ക്ലാസ് പാസ്)പത്താം ക്ലാസ് ലളിതമായ പാസ്, മൊത്തതിലുള്ള ശതമാനത്തില്‍ നിബന്ധനകളൊന്നുമില്ല, എന്നാല്‍ 33% മാര്‍ക്ക് ഉണ്ടായിരിക്കണം ഓരോ വിഷയത്തിലും.
അഗ്‌നീവീര്‍ (ട്രേഡ്‌സ്മാന്‍ എട്ടാം ക്ലാസ് പാസ്)
എട്ടാം ക്ലാസ് വിജയം. മൊത്തത്തിലുള്ള ശതമാനത്തില്‍ നിബന്ധനകളൊന്നുമില്ല. എന്നാല്‍ 33% മാര്‍ക്ക് ഉണ്ടായിരിക്കണം. ഓരോ വിഷയത്തിലും.
നോട്ടിഫിക്കേഷന്‍
തിരുവനന്തപുരം റാലി : Click Here
കോഴിക്കോട് റാലി : Click Here
Kerala Army Agniveer Recruitment Rally (Calicut Aro &Tvm Aro) Date Published


