25
Jan 2026
Sun
25 Jan 2026 Sun
kerala local body election

Kerala assembly election 2026  തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തില്‍ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. നാളെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. 2021 ല്‍ ഏപ്രില്‍ ആറിനായിരുന്നു കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും. ഏപ്രില്‍ രണ്ടാം വാരം കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളമടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ യോഗമാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്നത്. സിഇഒക്ക് പുറമേ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പിയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന തുടങ്ങിയിട്ടുണ്ട്.

അതേസമയം, 2026 ഫെബ്രുവരി 21നാണ് എസ്‌ഐആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഇതുപ്രകാരമാകും തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് എസ്.ഐ.ആറിന് സമാന്തരമായി ബൂത്ത് പുനഃക്രമീകരണവും നടന്നിരുന്നു. ഒരു ബൂത്തില്‍ പരമാവധി 1150 പേരെ ഉള്‍പ്പെടുത്തിയാണ് പുനഃക്രമീകരിച്ചത്. ഇതുപ്രകാരം പുതുതായി വന്ന 5003 എണ്ണമടക്കം 30,044 ബൂത്തുകളാണ് ഉണ്ടാവുക. കോവിഡ് സാഹചര്യത്തില്‍, പ്രധാന ബൂത്തുകള്‍ക്ക് (25,041) പുറമേ ഓക്‌സിലറി ബൂത്തുകള്‍ (15,730) ഉള്‍പ്പെടെ 40,771 ബൂത്തുകളാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്.