19
Mar 2026
Thu
19 Mar 2026 Thu
cpa latheef sdpi president

2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 3 മണിക്ക് കോഴിക്കോട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

111 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതായി എസ്ഡിപിഐ നേതാക്കള്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, അവസാന ഘട്ടത്തില്‍ പല മണ്ഡലങ്ങളിലും മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

ഇക്കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പത്ത് ശതമാനത്തില്‍ താഴെ മാത്രം വാര്‍ഡുകളില്‍ മല്‍സരിച്ച പാര്‍ട്ടിക്ക് നാല് ലക്ഷത്തിലധികം വോട്ടുകള്‍ നേടാനായി. സംസ്ഥാനത്തെ 20 നിയമസഭാ മണ്ഡലങ്ങളില്‍ വിജയ പരാജയങ്ങള്‍ തീരുമാനിക്കാനുള്ള വോട്ട് ബാങ്ക് പാര്‍ട്ടിക്കുണ്ടെന്നാണ് എസ്ഡിപിഐ അവകാശപ്പെടുന്നത്. മഞ്ചേശ്വരം പോലെ നേരിയ മാര്‍ജിനില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന മണ്ഡലങ്ങളില്‍ എസ്ഡിപിഐ സാന്നിധ്യം നിര്‍ണായകമാവും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലായി ഈ മാസം 24 25 26 തീയതികളില്‍ ആയി ഇലക്ഷന്‍ കോണ്‍ക്‌ലേവ് സംഘടിപ്പിച്ചിട്ടുണ്ട്. 24ന് കണ്ണൂര്‍, 25ന് മലപ്പുറം, 26ന് കോട്ടയം എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ദേശീയ പ്രസിഡണ്ട് എംകെ ഫൈസി, ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള നേതാക്കന്മാര്‍ എല്ലാം പങ്കെടുക്കും.

മണ്ഡലം തല പ്രവര്‍ ത്തകകണ്‍വഷനുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.