03
Dec 2024
Wed
03 Dec 2024 Wed

കൊച്ചി: കൊച്ചിയിൽ ഇന്നലെ പോലിസ് പൊക്കിയത് കേരളത്തിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ. ആയുർവേദ സ്പായുടെ പേരിൽ പ്രഫഷണൽ കോൾ സെൻ്റർ മാതൃകയിൽ പ്രവർത്തിച്ചു കോളേജ് പെൺകുട്ടികളെ അടക്കം എത്തിച്ചു ഇടപാട് നടത്തി വരികയായിരുന്ന മോക്ഷ എന്ന സ്ഥാപനം ആണ് അടച്ചുപൂട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെ എറണാകുളം സെൻട്രൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവൻ റോഡിലുള്ള മോക്ഷ ആയുർവേദിക് സ്പാ സെൻ്ററിൽ നിന്നുമാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സെക്‌സ് റാക്കറ്റുകാർ പിടിയിലായത്.

സ്പായുടെ മറവിൽ തനി ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈനിലൂടെയായിരുന്നു സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഇതിന്റെ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണ് പോലിസ് റെയ്ഡ് നടത്തിയത്.

മോക്ഷ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീൺ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ് എടുത്ത് അന്വേഷണവും തുടങ്ങി. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൃശൂർ സ്വദേശി പ്രവീണിനായി അന്വേഷണം ഊർജിതമാക്കി. കൊച്ചിയിൽ കൂടുതൽ ഇടങ്ങളിലും സംഘം അനാശാസ്യ കേന്ദ്രങ്ങൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കോൾ സെന്ററിന് സമാനമായ പ്രവർത്തനത്തിലൂടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം പ്രവീൺ ഏകോപിപ്പിച്ചിരുന്നത്. മനുഷ്യക്കടത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

സമൂഹമാധ്യമങ്ങളിലടക്കം പരസ്യം നൽകിയായിരുന്നു ഇടപാടുകൾ. വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലേറെ യുവതികളാണ് കേന്ദ്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യുവതികളെ എത്തിച്ച ആവശ്യകാർക്ക് കൈമാറിയിരുന്നതായും വിവരമുണ്ട്. നഗരത്തിലെ കോളേജ് കുട്ടികളും പതിവായി ഇവിടെ വരാറുണ്ട്.

കൊച്ചിയില്‍ നക്ഷത്ര വേശ്യാലയം നടത്തിയ പൊലീസുകാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ആണ് കൊച്ചിയിൽ മറ്റൊരു അനാശ്യാസ കേന്ദ്രം കൂടി കണ്ടെത്തിയത് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ രമേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക