08
Apr 2023
Sat
08 Apr 2023 Sat

കണ്ണൂര്‍: കേരളാനേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗമായ ശോഭ സുരേന്ദ്രൻ സിപിഎമ്മിൽ ചേരാൻ ഒരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ കണ്ണൂരിലെ ഒരാൾ മുഖേനയാണ് ശോഭ സി.പി.എമ്മിലേക്ക് അടുക്കുന്നത്. ഇതുസംബന്ധിച്ച ചർച്ച പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി നിലനിൽക്കുന്ന കുടുംബ പ്രശ്നങ്ങളും ശോഭയുടെ മനംമാറ്റത്തിന് കാരണമായിട്ടുണ്ട്. മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ ഒ. രാജഗോപാൽ, മിസോറാം ഗവർണർ ആയിരുന്ന കുമ്മനം രാജശേഖരൻ തുടങ്ങിയവർ നിരന്തരമായി പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപിയുടെ സംസ്ഥാന തലത്തിലുള്ള വിവിധ പരിപാടികളിൽ നിന്ന് കഴിഞ്ഞ മൂന്നു വർഷമായി ശോഭയെ തഴയപ്പെടുകയാണ്. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് ശോഭയെ സി.പി.എമ്മുമായി അടുക്കാൻ പ്രേരിപ്പിച്ചത്. ദേശീയ നേതൃത്വം ശോഭയോട് ആഭിമുഖ്യം പുലർത്തുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വം അവരെ തുടർച്ചയായി അവഗണിക്കുകയാണ്. ബി.ജെ.പിയുടെ സംസ്ഥാന സമിതി അംഗവും പാർട്ടിയുടെ ചാനൽ പാനലിസ്റ്റുകളിൽ ഒരാളുമായ കെ.കെ സുരേന്ദ്രന്റെ ഭാര്യയാണ് ശോഭ.

കേന്ദ്ര മന്ത്രി വി മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിസന്റ് കെ സുരേന്ദ്രൻ എന്നിവരാണ് ശോഭയുടെ വളർച്ചയെ തടയുന്നതെന്നാണ് ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള ബന്ധം അവരെ കൂടുതൽ മെച്ചപ്പെട്ട പദവികൾ ലഭ്യമാകാൻ സഹായിക്കുമോ എന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വത്തെ അലട്ടുന്നത്. ദേശീയ വനിതാ കമ്മീഷൻ അംഗമായി ശോഭയെ നിയമിക്കുന്നതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായുള്ള ബന്ധം തുണയാകുമെന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ട്.

അടുത്തിടെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ശോഭാ സുരേന്ദ്രന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക