21
Jun 2023
Thu
21 Jun 2023 Thu

കൊച്ചി: ഐഎസ്എൽ സീസൺ അടുത്തിരിക്കെ ക്ലബ്ബിൽ വൻ അഴിച്ചുപണിയുമായി ആരാധകരുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ്. അഞ്ച് താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കി. വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാനോ, ഇവാൻ കലിയൂഷ്‌നി, ഹർമൻജോത് ഖബ്ര, മുഹീത് ഖാൻ എന്നിവർ ക്ലബ് വിടുകയാണെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ ബെംഗളുരുവിന് എതിരായ അപ്രതീക്ഷിത തോൽവിയോടെ കിരീട പ്രതീക്ഷ അവസാന ഘട്ടത്തിൽ ഉപേക്ഷിക്കേണ്ടി വന്ന ടീമിന് ഇക്കുറി അത് മറികടക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് സൂചന. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഇവാൻ പിന്നീട് നിറം മങ്ങിയിരുന്നു.

കബ്രയാവട്ടെ പരിക്കിന്റെ പിടിയിലായതിനാൽ കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനം നടത്തിയില്ല. യുക്രെയൻകാരനായ ഇവാൻ കല്യൂഷ്നി 18 മത്സരങ്ങളിൽ നിന്ന് നാലുഗോളുകളാണ് നേടിയത്. ജിയാനോയും, മോംഗിലും ശരാശരിയിൽ ഒതുങ്ങിയപ്പോൾ മുഹീൻ ഖാൻ കളത്തിൽ ഇറങ്ങിയതേയില്ല. അതിനാലാണ് പുതിയ താരങ്ങളെ കൂടാരത്തിൽ എത്തിക്കാൻ ക്ലബ്ബ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ ജെസ്സൽ കാർണെയ്റോയും ക്ലബ് വിട്ടിരുന്നു.