23
Jan 2023
Tue
23 Jan 2023 Tue

ബെംഗളൂരു: ബെംഗളൂരു എഫ്‌സിയുടെ കശ്മീരി അറ്റാക്കിങ് താരം ഡാനിഷ് ഫാറൂഖിന്റെ സൈനിങ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഔദ്ദ്യോഗികമായി പ്രഖ്യാപിക്കും. രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. വര്‍ഷം 90ലക്ഷമാണ് ഫാറൂഖിന്റെ വേതനം. ബെംഗളൂരുവിന് 25 ലക്ഷം നല്‍കിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. 2021ല്‍ ഐ ലീഗ് ക്ലബ്ബ് റിയല്‍ കശ്മീരില്‍ നിന്നാണ് താരം ബെംഗളൂരുവില്‍ എത്തിയത്. 2020ല്‍ ഐഎഫ്എ ഷീല്‍ഡ് കിരീടവും ഐ ലീഗ് സെക്കന്റ് ഡിവിഷനില്‍ ലോണ്‍ സ്റ്റാര്‍ കശ്മീരിനൊപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്. 27 മല്‍സരങ്ങളില്‍ നിന്നായി നാല് ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. മൂന്ന് സീസണുകളില്‍ റിയല്‍ കശ്മീരിനൊപ്പമുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>