16
Apr 2023
Sun
16 Apr 2023 Sun

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഐ ലീഗ് ചാംപ്യന്‍മാരായ റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെ 3-1ന് തകര്‍ത്താണ് മഞ്ഞപ്പട ആദ്യ ജയം കരസ്ഥമാക്കിയത്. ദിമിത്രോസ്, നിശു കുമാര്‍, രാഹുല്‍ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. മികച്ച നിലയില്‍ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷം വരെ ആ ഫോം തുടര്‍ന്നു. കൃഷ്ണയാണ് പഞ്ചാബിന്റെ ആശ്വാസ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം ശ്രീനിധി ഡെക്കാനെതിരേയാണ്. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബെംഗളുരു എഫ് സി ശ്രീനിധി ഡെക്കാനോട് സമനില വഴങ്ങി. ഗ്രൂപ്പ് എയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ജയത്തോടെ ഒന്നാമതെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക