|
ഹൈദരാബാദ്: ഒരിക്കലൂടെ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ കലാശക്കളിക്ക് യോഗ്യത നേടി കേരളം. ഏതാനും സമയം മുമ്പ് സമാപിച്ച സെമി ഫൈനല്‍ മത്സരത്തിൽ ശക്തരായ മണിപൂരിനെ കീഴടക്കിയാണ് കേരളം വീണ്ടും ഫൈനലിൽ എത്തിയത്.

ഹൈദരാബാദിലെ ജി.എം.സി. ബാലയോഗി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് കേരളത്തിൻ്റെ വിജയം. കേരളത്തിനായി മുഹമ്മദ് റോഷൽ ഹാട്രിക്ക് നേടി. നസീബ് റഹ്‌മാന്‍ (21), മുഹമ്മദ് അജ്‌സല്‍ (45) എന്നിവരാണ് കേരളത്തിനായി വലകുലുക്കിയ മറ്റ് താരങ്ങൾ.. 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെ മണിപ്പുരും ഒരുഗോള്‍ നേടിയിട്ടുണ്ട്.
ഫൈനലിൽ പശ്ചിമ ബംഗാൾ ആണ് കേരളത്തിൻ്റെ എതിരാളി.

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണ് കേരളവും മണിപ്പുരും സെമിവരെ എത്തിയത്. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടറില്‍ ജമ്മു കാശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം സെമിയുറപ്പിച്ചത്.
നേരത്തേ നടന്ന ആദ്യ സെമിയില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബംഗാളിൻ്റെ വിജയം.
Kerala enter Santhosh Trophy Final beating Manipur
#keralakalikkalam #Keralafootball #SanthoshTrophy #keralafootballassociation


