22
Sep 2023
Fri
22 Sep 2023 Fri

പാരീസ്: അന്താരാഷ്ട്ര ഇക്വേസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍(എഫ്ഇഐ) യുവാക്കള്‍ക്കും ജൂനിയര്‍ റൈഡര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന ഇക്വേസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാനൊരു മലയാളി പെണ്‍കൊടി. തിരൂര്‍ കല്‍പകഞ്ചേരി സ്വദേശി നിദാ അന്‍ജും ചേലാട്ട് എന്ന 21കാരിയാണ് ഫ്രാന്‍സില്‍ നടക്കുന്ന ഇക്വേസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ചരിത്രം രചിക്കാനൊരുങ്ങുന്നത്. എഫ്ഇഐയുടെ എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്കു വേണ്ടിയൊരാള്‍ മല്‍സരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

25 രാജ്യങ്ങളില്‍ നിന്നുള്ള 70 മല്‍സരാര്‍ഥികളുമായാണ് നിദാ അഞ്ജും തന്റെ എപ്‌സിലോന്‍ സലൂ എന്ന കുതിരയുമായി വേഗപ്പോരിനിറങ്ങുന്നത്. കുതിരയുടെയും റൈഡറുടെയും ശേഷിയും കഴിവുകളും വിവിധ പരീക്ഷണങ്ങളിലൂടെ അധികൃതര്‍ വിലയിരുത്തിയ ശേഷമായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുക. വിവിധ വെല്ലുവിളികളെ നേരിട്ട് 120 കിലോമീറ്റര്‍ ദൂരം വിജയകരമായി പിന്നിടുന്നവരായിരിക്കും ജേതാക്കളാവുക. ഫ്രാന്‍സിലെ കാസ്റ്റല്‍ഗ്രാറ്റ് നഗരത്തിലാണ് സപ്തംബര്‍ രണ്ടിന് (നാളെ )മല്‍സരം നടക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് അബൂദബിയില്‍ നടന്ന ശൈഖ് ഹംദാന്‍ ബിന്‍ ഖലീഫ ആല്‍ നഹ് യാന്‍ കുതിരയോട്ട മല്‍സരത്തിലെ ടു സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയതടക്കമുള്ള നേട്ടങ്ങളുടെ കരുത്തിലാണ് നിദ ഫ്രാന്‍സില്‍ ലോകോത്തര കുതിരയോട്ടക്കാരെ നേരിടുക.

ജിസിസിയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എംഡി ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടാണ് നിദയുടെ പിതാവ്. മിന്നത്ത് ആണ് മാതാവ്. സഹോദരി ഡോ. ഫിദ അന്‍ജും അനസ്.