16
Jun 2025
Wed
16 Jun 2025 Wed
latest gold rate in Kerala

കൊച്ചി: കേരളത്തിൽ സ്വർണവില താഴേക്ക് പോകുക ആണെന്ന റിപോർട്ടുകൾക്കിടെ വീണ്ടും മുകളിലേക്ക് പോയി മഞ്ഞ ലോഹ വിപണി. ഇതോടെ ദിവസങ്ങൾക്ക് ശേഷം സ്വർണവില 72,000ന് മുകളില്‍ എത്തി. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെയാണ് kerslatthikebസ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. 72,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയൂം കൂടിയതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 9020 രൂപയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം അഞ്ചിന് 73000ന് മുകളില്‍ എത്തി റെക്കോര്‍ഡുകള്‍ ഭേഭിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ഇടിവ് ഉണ്ടായത്. ഏകദേശം 1500 രൂപ ഇടിഞ്ഞതോടെ, വീണ്ടും കുറയും എന്ന് തോന്നിച്ച ഘട്ടത്തിൽ ആണ് ഇന്ന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചത്.

ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, യുഎസിൻ്റെ വ്യപര നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഇന്നത്തെ വില (ജൂൺ 11)
(ഒരു ഗ്രാം)
24 ക്യാരറ്റ്: 9840
22 ക്യാരറ്റ്: 9020
18 ക്യാരറ്റ്: 7380

ജൂണിലെ സ്വർണവിലയിലെ മാറ്റം ഇപ്രകാരം

Date Price of 1 Pavan Gold (Rs.)
1-Jun-25 Rs. 71,360 (Lowest of Month)
2-Jun-25
(Morning)
71600
2-Jun-25
(Evening)
72480
3-Jun-25 72640
4-Jun-25 72720
5-Jun-25 Rs. 73,040 (Highest of Month)
6-Jun-25 Rs. 73,040 (Highest of Month)
7-Jun-25 71840
8-Jun-25 71840
9-Jun-25 71640
10-Jun-25
Yesterday »
71560
11-Jun-25
Today »
Rs. 72,160

Kerala Gold Price: Gold price surged despite expectations of a decline; Reached above 72,000