17
Apr 2025
Tue
17 Apr 2025 Tue
Kerala Gold Price History

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി കുതിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,000 ല്‍ എത്തിയിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭാരണം ലഭിക്കാന്‍ പണിക്കൂലി ഉള്‍പ്പെടെ 80,000 രൂപ വരും. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധമാണ് പെട്ടെന്നുള്ള കുതിപ്പിന് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍സ്വര്‍ണത്തെ ആളുകളള്‍ കൂടുതലായി ആശ്രയിക്കുന്നതിനാലാണ് സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടിയത്.

1925 മുതല്‍ 2025 വരെ യുള്ള ഒരു നൂറ്റാണ്ട് കൊണ്ട് സ്വര്‍ണവിലയില്‍ ഉണ്ടായത് 70,000 ലധികം രൂപയുടെ കുതിപ്പാണ്.

1950 ആയപ്പോഴേക്കും ഒരു പവന്‍ സ്വര്‍ണത്തിന് 90 രൂപയായിരുന്നു. 1960ല്‍ എത്തിയപ്പോള്‍ വില 110 രൂപയായി. 1970 ആയപ്പോഴേക്കും വില 184 ലെത്തി. 1985 ല്‍ വില 2130 ലും 1990 കളില്‍ 3100 രൂപയിലും എത്തി. പുതിയ നൂറ്റാണ്ട് ആയ 2000 ആയപ്പോഴേക്കും 3212 ല്‍ തുടങ്ങി 4400 രൂപയിലെത്തി. 2008 ഒക്ടോബര്‍ മാസം സ്വര്‍ണ വില ആദ്യമായി അഞ്ചക്കം കടന്നു. 2010ല്‍ വില 15,000 രൂപയും 2011 ല്‍ വില 20,000 രൂപയും കടന്ന് കുതിക്കാന്‍ തുടങ്ങി. 2019 ലാണ് ഒരു പവന് സ്വര്‍ണത്തിന് 25,000 രൂപ കടന്നത് 2020 ല്‍ വില 30,000 രൂപയും പിന്നിട്ടു. കൊവിഡ് അനിശ്ചിതത്വത്തിന് പിന്നാലെ 2022 ല്‍ പവന്‍ വില 40,000 രൂപ പിന്നിട്ടു. 2024 മാര്‍ച്ച് 29ന് പവന്‍ വില അരലക്ഷം കടന്നു. 2025 ജനുവരി 22 ന് പവന്‍ വില 60,000 യും ഈ മാസം 70,000 എന്ന ബ്രേക്കിങ് പോയിന്റും പിന്നിട്ടു. ഈ പോക്ക് പോയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷവും കടന്നേക്കും.

സ്വര്‍ണത്തിന്റെ വിലയുടെ ചരിത്രം ഇങ്ങനെ

Year Date Price of 1 Pavan Gold (Rs.)
1925 31-March-25 13.75
1930 31-March-30 13.57
1935 31-March-35 22.65
1940 31-March-40 26.77
1945 31-March-45 45.49
1950 31-March-50 72.75
1955 31-March-55 58.11
1960 31-March-60 82.05
1965 31-March-65 90.20
1970 31-March-70 135.30
1975 31-March-75 396
1980 31-March-80 975
1985 31-March-85 1573
1990 31-March-90 2493
1995 31-March-95 3432
1996 31-March-96 3784
1997 31-March-97 3432
1998 31-March-98 2966
1999

Gold trading platform
31-March-99 3106
2000 31-March-00 3212
2001 31-March-01 3073
2002 31-March-02 3670
2003 31-March-03 3857
2004 31-March-04 4448
2005 31-March-05 4550
2006 31-March-06 6255
2007 31-March-07 6890
2008 31-March-08 8892
2009 31-March-09 11077
2010 31-March-10 12280
2011 31-March-11 15560
2012 31-March-12 20880
2013 31-March-13 22240
2014 31-March-14 21480
2015 31-March-15 19760
2016 31-March-16 21360
2017 31-March-17 21800
2018 31-March-18 22600
2019 31-March-19 23720
2020 31-March-20 32000
2021 31-March-21 32880
2022 31-March-22 38120
2023 31-March-23 44000
2024 31-March-24 50200
2025 31-March-25 67400

 

ഈ വര്‍ഷത്തെ സ്വര്‍ണവിലയിലെ മാറ്റം

Month Date Price of 1 Pavan Gold (Rs.)
January 15-Jan-25 58720
February 15-Feb-25 63120
March 15-Mar-25 65760
April 15-Apr-25 69760

Kerala Gold Price hundred years ago, price of gold was Rs 13.75 now in 70000s; this is how it rose later